International
അമേരിക്കയുടെ വെനസ്വേലന്‍ അധിനിവേശം; ന്യൂയോര്‍ക്കില്‍ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ വിചാരണ ചെയ്യുന്ന ന്യൂയോര്‍ക്ക് കോടതിക്ക് മുമ്പിലാണ് പ്രതിഷേധമുയര്‍ന്നത്.
വാഷിങ്ടണ്‍ | വെനസ്വേലയില്‍ അധിനിവേശം നടത്തുകയും പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കുകയും ചെയ്ത അമേരിക്കന്‍ നടപടിക്കെതിരെ ന്യൂയോര്‍ക്കില്‍ വന്‍ പ്രതിഷേധം. മഡുറോയെ വിചാരണ ചെയ്യുന്ന ന്യൂയോര്‍ക്ക് കോടതിക്ക് മുമ്പിലാണ് പ്രതിഷേധമുയര്‍ന്നത്.
മയക്കുമരുന്ന്, ആയുധക്കടത്ത് തുടങ്ങിയ കേസുകളിലാണ് വെനസ്വേലന്‍ പ്രസിഡന്റിനെ വിചാരണക്ക് വിധേയനാക്കുന്നത്. നൂറുകണക്കിന് പേരാണ് വെനസ്വേലന്‍ പതാകകളേന്തി തെരുവിലിറങ്ങിയത്.
കഴിഞ്ഞ മാസം മൂന്നിനാണ് മയക്കുമരുന്ന് കടത്തിന്റെയും വിനാശായുധങ്ങള്‍ കൈവശം വച്ചതിന്റെയും ഉത്തരവാദിത്തം ആരോപിച്ച് മഡുറോയെ യു എസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്സ് ബന്ദിയാക്കിയത്. അമേരിക്കക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കുറ്റവും മഡുറോക്ക് മേല്‍ ചാര്‍ത്തിയിട്ടുണ്ട്.





