Connect with us

From the print

മനുഷ്യര്‍ പരസ്പരം അക്രമിക്കേണ്ടവരല്ല: പേരോട്

പണ്ഡിതര്‍ക്ക് അവരെ ആര് തെറി പറഞ്ഞാലും ആക്ഷേപിച്ചാലും പ്രശ്നമില്ല. ജനങ്ങളെ തെറ്റില്‍ നിന്ന് രക്ഷിക്കുകയാണ് പണ്ഡിത ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Published

|

Last Updated

കല്‍പ്പറ്റ | മനുഷ്യര്‍ പരസ്പരം തെറി വിളിക്കേണ്ടവനോ അക്രമിക്കേണ്ടവനോ അല്ലെന്ന് കേരളയാത്രാ ഉപനായകന്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി. കല്‍പ്പറ്റയില്‍ നല്‍കിയ സ്വീകരണ സമ്മളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പണ്ഡിതര്‍ക്ക് അവരെ ആര് തെറി പറഞ്ഞാലും ആക്ഷേപിച്ചാലും പ്രശ്നമില്ല. ജനങ്ങളെ തെറ്റില്‍ നിന്ന് രക്ഷിക്കുകയാണ് പണ്ഡിത ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

സമൂഹത്തിന്റെ ആകുലതകള്‍ക്കും പ്രതിലോമ ചിന്തകള്‍ക്കുമെതിരെ സക്രിയമായ ഇടപെടലാണ് കാന്തപുരം ഉസ്താദ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ടി സിദ്ദീഖ് എം എല്‍ എ പറഞ്ഞു. അതിന്റെ പൂര്‍ത്തീകരണമാണ് കേരള യാത്ര. അകറ്റി നിര്‍ത്തലല്ല ചേര്‍ത്തുനിര്‍ത്തുകയാണ് വേണ്ടതെന്ന് കാന്തപുരം ഉസ്താദ്‌ പ്രവര്‍ത്തനത്തിലൂടെ കാണിച്ചുതരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്തങ്ങള്‍ നേരിടുന്ന കേരളീയര്‍ക്ക് കൈത്താങ്ങാകുകയാണ് കേരളയാത്രയെന്ന് കല്‍പ്പറ്റ നഗരസഭാ അധ്യക്ഷന്‍ പി വിശ്വനാഥന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest