From the print
മനുഷ്യര്‍ക്കൊപ്പം; മുദ്രാവാക്യം സമൂഹം ഏറ്റെടുക്കുന്നു
സ്നേഹ വിരുന്നുകളിലെത്തുന്ന പ്രതിനിധികളെല്ലാവരും സാമൂഹിക ഐക്യത്തിനും മനുഷ്യ നന്മക്കും വേണ്ടിയുള്ള പ്രസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയാണ് പിരിഞ്ഞുപോകുന്നത്.
കല്‍പറ്റ | കേരളയാത്ര ജനമസ്സുകള്‍ കീഴക്കി ജൈത്രയാത്ര തുടരുമ്പോള്‍ ‘മനുഷ്യര്‍ക്കൊപ്പം’ എന്ന മുദ്രവാക്യം സമൂഹം ഏറ്റെടുക്കുന്നു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്നേഹ വിരുന്നുകളിലുമുള്ള ജനപങ്കാളിത്തം ഇതാണ് തെളിയിക്കുന്നത്.
സ്വീകരണ സമ്മേളനങ്ങള്‍ക്ക് മുമ്പായി സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന സ്നേഹ വിരുന്നില്‍ അതത് ജില്ലകളിലെ പ്രധാനപ്പെട്ട വ്യക്തികളാണ് സംബന്ധിക്കുന്നത്. ജനപ്രതിനിധികള്‍, രാഷ്ട്രീയ- സംസ്‌കാരിക- വ്യാപാര രംഗത്തെ പ്രമുഖര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വളരെ ആവേശപൂര്‍വമാണ് പങ്കെടുക്കുന്നത്.
സ്നേഹ വിരുന്നുകളിലെത്തുന്ന പ്രതിനിധികളെല്ലാവരും കേരളയാത്ര മുന്നോട്ടുവെക്കുന്ന പ്രമേയത്തെ അഭിനന്ദിക്കുകയും സാമൂഹിക ഐക്യത്തിനും മനുഷ്യ നന്മക്കും വേണ്ടിയുള്ള പ്രസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്താണ് പിരിഞ്ഞുപോകുന്നത്.



