Connect with us

k muraledharan

കെ പി സി സി ക്യാമ്പില്‍ കെ മുരളീധരനെതിരെ വിമര്‍ശമുണ്ടായിട്ടില്ലെന്ന് ടി എന്‍ പ്രതാപന്‍

ക്യാമ്പ് പ്രധിനിധികള്‍ അല്ലാത്ത പാര്‍ട്ടി ശത്രുക്കള്‍ മനപൂര്‍വ്വം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്

Published

|

Last Updated

തിരുവനന്തപുരം | സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന കെ പി സി സി ക്യാമ്പ് എക്‌സികൂട്ടീവില്‍ കെ മുരളീധരനെതിരെ രൂക്ഷവിമര്‍ശനം നടന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ അറിയിച്ചു.

ക്യാമ്പ് എക്‌സിക്കൂട്ടീവിന്റെ ഒരു ചര്‍ച്ചയിലും കെ മുരളീധരനെതിരെ ഒരു പ്രധിനിധികളും വിമര്‍ശനം നടത്തിയിട്ടില്ല. ക്യാമ്പ് പ്രധിനിധികള്‍ അല്ലാത്ത പാര്‍ട്ടി ശത്രുക്കള്‍ മനപൂര്‍വ്വം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇതിനെ കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കെ മുരളീധരന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ സമുന്നത നേതാവാണ്. അദ്ദേഹത്തിന്റെ നേതൃത്വം പാര്‍ട്ടി ഇനിയും ആഗ്രഹിക്കുന്നു. അദ്ദേഹത്തെ മാറ്റി നിര്‍ത്തികൊണ്ട് ഒരു പ്രവര്‍ത്തനത്തിനും കെ പി സി സി മുതിരില്ല. തെരത്തെടുപ്പ് പരാജയത്തിന്റെ പേരില്‍ ആരേയും ബലിയാടാക്കുന്നതല്ല പാര്‍ട്ടി നയം. സത്യസന്ധമായ വിലയിരുത്തലുകള്‍ നടത്തി തിരുത്തേണ്ടവ തിരുത്തിയും പോരായ്മകള്‍ പരിഹരിച്ചും എല്ലാവരേയും വിശ്വാസത്തിലെടുത്തും അടുത്ത വിജയങ്ങള്‍ക്കായി പാര്‍ട്ടിയെ കൂടുതല്‍ സജ്ഞമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഒറ്റകെട്ടായി മുന്നോട്ട് പോവുന്ന സന്ദര്‍ഭത്തില്‍ പാര്‍ട്ടിയെ മോശപ്പെടുത്താല്‍ പാര്‍ട്ടി ശത്രുക്കളുടെ ഏജന്റുമാരായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് കണ്ടെത്തും.

കോണ്‍ഗ്രസ്സിനേയും പ്രത്യേകിച്ച് എന്നെയും വ്യക്തിപരമായി ദ്രോഹിക്കുന്നതിന് വേണ്ടി കുറേ നാളുകളായി മനപൂര്‍വ്വം വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. ഇതിനെതിരെ സംഘടനക്ക് അകത്ത് പരാതി നല്‍കുന്നതോടൊപ്പം നിയമനടപടികളും സ്വീകരിക്കും. മാധ്യമ എത്തിക്‌സ് മറന്ന് തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ ഉത്തരവാദപ്പെട്ട മാധ്യമ ഫോറങ്ങളിലും പരാതി നല്‍കുമെന്ന് ടി എന്‍ പ്രതാപന്‍ അറിയിച്ചു.

 

 

 

---- facebook comment plugin here -----

Latest