Connect with us

salute controversy

പോലീസ് സല്യൂട്ട് തനിക്ക് വേണ്ടെന്ന് ടി എന്‍ പ്രതാപന്‍

സുരേഷ് ഗോപി എം പി, എ എസ് ഐയോട് സല്യൂട്ട് ചോദിച്ചുവാങ്ങിയ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ടി എന്‍ പ്രതാപന്റെ നടപടി

Published

|

Last Updated

തിരുവനന്തപുരം | ജനപ്രതിനധികളെ പോലീസ് സല്യൂട്ടടിക്കുന്നതും സാര്‍ എന്ന് വിളിക്കുന്നതും ഒഴിവാക്കണമെന്ന് ടി എന്‍ പ്രതാപന്‍ എം പി. ഈ ആവശ്യമുന്നയിച്ച് ചീഫ് സെക്രട്ടറിക്കും ഡി ജി പിക്കും ടി എന്‍ പ്രതാപന്‍ കത്തുനല്‍കി. തനിക്ക് സല്യൂട്ട് വേണ്ടെന്നും സാര്‍ എന്ന് വിളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ ഒരു ഉദ്യോഗസ്ഥനും തന്നെ സല്യൂട്ട് ചെയ്ത് അഭിവാദ്യം ചെയ്യുന്ന രീതി ഉണ്ടാകരുത്. പോലീസ്, സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍, മറ്റ് സിവില്‍ സര്‍വ്വീസുകാര എന്നിവര്‍ തന്നെ സാര്‍ എന്ന് വിളിക്കുന്നത് ഒഴിവാക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ എം പിയെന്നോ, പേരോ വിളിച്ചാല്‍ മതിയെന്നും അദ്ദേഹം അറിയിച്ചു.

സുരേഷ് ഗോപി എം പി, എ എസ് ഐയോട് സല്യൂട്ട് ചോദിച്ചുവാങ്ങിയ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ടി എന്‍ പ്രതാപന്റെ നടപടി. എം എല്‍ എ ആയിരുന്നപ്പോഴും എം പി ആയിരിക്കുമ്പോഴും താന്‍ ഇതിനെക്കുറിച്ച് നിരന്തരം അഭിപ്രായം പറഞ്ഞിരുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത അവരുടെ ഒരു പ്രതിനിധി മാത്രമാണ് ജനപ്രതിനിധികള്‍. കേരള പോലീസ് മാനുവലില്‍ നിന്ന് എം പി അടക്കമുള്ളവരെ സല്യൂട്ട് ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാലും ഈ പ്രവണത കണ്ടുവരുന്നുണ്ടെന്നും അതില്‍ അതിയായ ഖേദമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ ടി എന്‍ പ്രതാപനെതിരെ മത്സരിച്ച ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നു സുരേഷ് ഗോപി. നിലവില്‍ രാജ്യസഭാ അംഗമാണ് അദ്ദേഹം.

Latest