Connect with us

കടുവയുടെ ആക്രമണത്തിൽ നിന്ന് യുവതി തല നാരിഴക്ക് രക്ഷപ്പെട്ടു. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് കുരിക്കൾ കാടിൽ വെച്ചാണ് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. സോളാർ വേലി ഉണ്ടായതിനാൽ ജീവൻ നഷ്ടപ്പെട്ടില്ലെന്ന് യുവതി പറഞ്ഞു.

കരുവാരക്കുണ്ട് കേരളാ എസ്റ്റേറ്റ് പാന്ത്രയിലെ വനാതിർത്ഥിയിലെ കുരിക്കൾ കാടിന് സമീപം കാട് വെട്ടുന്ന ജോലിക്കിടെയാണ് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയടക്കം മൂന്ന് പേർക്ക് നേരെ കടുവയുടെ ആക്രമണമുണ്ടായത്. ത്സാർഖണ്ഡിലെ തൊഴിലാളി 21 കാരി പുഷ്പലതയും ഭർത്താവ് 25 കാരൻ പ്രകാശും കരുവാരക്കുണ്ട് സ്വദേശിയായ 35 കാരൻ അരുണും കാട് വെട്ടുന്നതിനിടെയാണ്  കടുവ ചാടിയതെന്ന് യുവതി പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
സോളാർ വേലി ഉണ്ടായതിനാൽ ജീവൻ തിരിച്ച് കിട്ടിയ ആശ്വാസത്തിലാണ് യുവതിയും കുടുംബവും. സോളാർ വേലിക്ക് സമീപം മുൾ കാടുകൾക്കുളളിൽ ഏതോ ജീവിയെ ഭക്ഷിക്കുന്നതിനിടെയാണ് ഇവരുടെ നേരെ തിരിഞ്ഞത്.
കടുവ ആക്രമിക്കാനെത്തുന്നത് കണ്ട് മൂന്ന് പേരും ഓടി രക്ഷപ്പെടുന്നതിനിടെ പാറക്കെട്ടിൽ  വീണ് യുവതിയുടെ രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റു.

---- facebook comment plugin here -----

Latest