Kerala
നോളജ് സിറ്റിയില്‍ ത്രിവത്സര ഇന്റഗ്രേറ്റഡ് ഡിഗ്രി വിത്ത് സിവില്‍ സര്‍വീസസ് കോഴ്സ് ലോഞ്ച് ചെയ്തു
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ട് വരണമെന്ന് ഡോ. അബ്ദുല്‍ ഹകീം അസ്ഹരി

കോഴിക്കോട് | യു പി എസ് സി, എസ് എസ് സി, പി എസ് സി തുടങ്ങിയ വിവിധ സര്‍ക്കാര്‍ ജോലികളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ട് വരണമെന്ന് ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി അഭിപ്രായപ്പെട്ടു. ഹില്‍സിനായി ഐ.എ.എസ് അക്കാദമിയുടെ ത്രിവത്സര ഇന്റഗ്രേറ്റഡ് ഡിഗ്രി വിത്ത് സിവില്‍ സര്‍വീസസ് കോഴ്സിന്റെ ലോഞ്ചിങ് നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ഞൂറിലധികം ഗവണ്‍മെന്റ് ജോലികളിലേക്ക് പരിശീലനം എളുപ്പമാക്കുന്ന ഹില്‍സിനായി ഐ.എ.എസ് അക്കാദമിയുടെ ഈ സവിശേഷ ഇന്റഗ്രേറ്റഡ് ഡിഗ്രി പ്രോഗ്രാം ഗവണ്‍മെന്റ് ജോലി ലക്ഷ്യംവെക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.ജി.സി അംഗീകൃത മൂന്നുവര്‍ഷത്തെ ഡിഗ്രിയോടൊപ്പം യു.എസ്.സിയുടെ ഐ.എ. എസ്, ഐ. പി. എസ്, ഐ.എഫ്.എസ്,എസ്.എസ്.സി, പി. എസ്. സി, ആര്‍. ആര്‍. ബി പോലുള്ള വിവിധ സര്‍ക്കാര്‍ ജോലികള്‍ക്ക് പ്രത്യേകം രൂപകല്‍പ്പന ചെയ്ത കോച്ചിംഗ്-മെന്ററിംഗ് പ്രോഗ്രാമാണ് ആരംഭിച്ചത്. അതോടൊപ്പം, കേന്ദ്ര സര്‍വകലാശാലകളിലേക്കും ലോ കോളേജുകളിലേക്കും ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകള്‍ക്കും കോച്ചിംഗ്- മെന്ററിംഗ് പ്രോഗ്രാം ആരംഭിച്ചതായി അക്കാദമി അധികൃതര്‍ വ്യക്തമാക്കി.
പരിപാടിയില്‍ നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുല്‍ സലാം മുഹമ്മദ് വിശിഷ്ടാതിഥിയായി.
ഹില്‍സിനായി ഡയറക്ടര്‍ എ കെ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ഐഎഎസ് അക്കാദമിയില്‍ മികവ് തെളിയിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള മൊമെന്റോകളും കൈമാറി. ഐഎഎസ് അക്കാദമി ഡയറക്ടര്‍ മുഹമ്മദ് ഷാഫി നൂറാനി ആമുഖഭാഷണം നടത്തി. അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷാനവാസ് കെ.ടി, ഐ എ എസ് അക്കാദമി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജലീലുദ്ദീന്‍ സംസാരിച്ചു.