Kerala
പത്തനംതിട്ടയില്‍ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് മരണം
തിരുവല്ലയില്‍ ബൈക്കും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.അടൂര്‍ ഏനാത്ത് ബൈക്ക് പോസ്റ്റിലിടിച്ച് ഒരാള്‍ മരിച്ചു.
പത്തനംതിട്ട | പത്തനംതിട്ടയില്‍ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് മരണം. തിരുവല്ലയില്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ബൈക്കും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.
ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ശ്യാം സംഭവസ്ഥലത്തു വെച്ചും അരുണ്‍ കുമാര്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയുമാണ് മരണപ്പെട്ടത്.
അടൂര്‍ ഏനാത്ത് ബൈക്ക് പോസ്റ്റിലിടിച്ച് ഒരാള്‍ മരിച്ചു. ഏനാത്ത് സ്വദേശി തുളസീധരനാണ് മരിച്ചത്.
---- facebook comment plugin here -----






