Connect with us

wynad disaster

വനത്തിനുള്ളില്‍ കുടുങ്ങിയ മൂന്നു കുട്ടികളെ രക്ഷിച്ചത് എട്ടുമണിക്കൂര്‍ നീണ്ട ദൗത്യത്തിലൂടെ

ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനും മക്കളുമാണ് കോളിനിയില്‍ രണ്ട് ദിവസമായി കുടുങ്ങിയത്

Published

|

Last Updated

ചൂരല്‍മല | സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ എട്ട് മണിക്കൂര്‍ നീണ്ട ദൗത്യത്തിലൂടെ വനം വകുപ്പ് രക്ഷിച്ചു. ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനും മക്കളുമാണ് കോളിനിയില്‍ രണ്ട് ദിവസമായി കുടുങ്ങിയത്. കുട്ടികളെ ഉള്‍പ്പടെ കയറില്‍ കെട്ടിലാണ് കോളനിക്ക് പുറത്ത് എത്തിച്ചത്.

സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തിലെ കോളനിയിലേക്ക് 10 മീറ്റര്‍ കയര്‍ കെട്ടിയാണ് ഇറങ്ങിയത്. ഒരു വശത്തേക്ക് മാത്രം നാല് മണിക്കൂറിലേറെ സമയമെടുത്തതായിരുന്നു ദൗത്യം. കോളനിയില്‍ എത്തിയപ്പോള്‍ മൂന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പടെ നാല് പേര്‍ കുടുങ്ങിക്കിടക്കുന്നതാണ് കണ്ടത്.

ആദിവാസി കോളനിയില്‍ ചിലര്‍ പെട്ടിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറാട്ട്ക്കുണ്ട് കോളനിയിലേക്ക് നീങ്ങിയത്. രണ്ട് ദിവസം കനത്ത മഴയില്‍ മണ്‍തിട്ടയില്‍ താമസിച്ചിരുന്ന കുടുംബം ഭക്ഷണം ഇല്ലാതായതോടെ കാട്ടിലേക്കിറങ്ങുകയായിരുന്നു. കൃഷ്ണന്റെ ഭാര്യ ശാന്തയും ഒരു മകനും കാട്ടിലൂടെ നടക്കുമ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടത്. ഇവരില്‍ നിന്നാണ് ഭര്‍ത്താവ് കൃഷ്ണനും മറ്റ് മൂന്ന് മക്കളും കോളനിയില്‍ ഒറ്റപ്പെട്ട വിവരം അറിഞ്ഞതെന്ന് റെയ്ഞ്ച് ഓഫീസര്‍ കെ ആഷിഫ് പറഞ്ഞു.

 

---- facebook comment plugin here -----

Latest