Health
ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഇവയാണ്
ക്യാരറ്റിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മറ്റ് ആരോഗ്യഗുണങ്ങൾക്കൊപ്പം കാഴ്ചശക്തി നിലനിർത്തുന്നതിന് പ്രധാന പങ്കുവഹിക്കുന്നു.

മലയാളിയുടെ അടുക്കളകളിൽ എപ്പോഴും ഉണ്ടാകുന്ന പച്ചക്കറിയാണ് ക്യാരറ്റ്. എന്നാൽ ക്യാരറ്റിന് ഈ അത്ഭുതകരമായ അഞ്ചു ഗുണങ്ങളുണ്ടെന്ന് കാര്യം അറിയാമോ?
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
- ക്യാരറ്റിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷിക്ക് വളരെ നല്ലതാണ്. ദിവസവും ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് നിങ്ങളെ രോഗങ്ങളിൽ നിന്നും അകറ്റി നിർത്തും.
കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു
- ക്യാരറ്റിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മറ്റ് ആരോഗ്യഗുണങ്ങൾക്കൊപ്പം കാഴ്ചശക്തി നിലനിർത്തുന്നതിന് പ്രധാന പങ്കുവഹിക്കുന്നു.
ചർമ്മത്തിന് നല്ലതാണ്
- ക്യാരറ്റിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. മുഖക്കുരു കുറയ്ക്കാനും ഇത് സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നു
- ക്യാരറ്റിൽ കലോറിയും പഞ്ചസാരയും കുറവാണ്. പക്ഷേ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞിരിക്കുന്നു. ഇത് പ്രമേഹം തടയാനും സഹായിക്കും.
ഹൃദയ ആരോഗ്യത്തിന് നല്ലതാണ്
- ആന്റി ഓക്സിഡന്റുകളും നാരുകളും കൊണ്ടു നിറഞ്ഞ ക്യാരറ്റ് ധമനികളുടെ പ്ലാക്ക് കുറയ്ക്കുന്നതിനും രക്തചക്രമണം സുഗമമാക്കുന്നതിനും സഹായിക്കും.
ഇനി ദിവസവും ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ശീലം ആക്കി ചർമ്മത്തിനും കണ്ണിനും നിങ്ങളുടെ രോഗപ്രതിരോധ ശേഷിക്കുമെല്ലാം പുത്തൻ ഉണർവ് നൽകി കൊള്ളൂ.
---- facebook comment plugin here -----