Kerala
മെലോ ഡ്രാമ കളിച്ചിട്ട് കാര്യമില്ല; മരിച്ച കുട്ടിയെ അപമാനിക്കാന്‍ ആണ് മന്ത്രി ശ്രമിച്ചത്: രമേശ് ചെന്നിത്തല
ആരോഗ്യവകുപ്പ് മന്ത്രിക്ക് ആരോഗ്യ വകുപ്പില്‍ എന്ത് എക്‌സ്പീരിയന്‍സാണുള്ളതെന്നും ചെന്നിത്തല

തിരുവനന്തപുരം | കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദനാ ദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പ് മന്ത്രിക്ക് ആരോഗ്യ വകുപ്പില്‍ എന്ത് എക്‌സ്പീരിയന്‍സാണുള്ളതെന്നും സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലാത്ത ആരോഗ്യ വകുപ്പ് മന്ത്രി കേരളത്തിന് അപമാനമാണെന്നും ചെന്നിത്തല പറഞ്ഞു
മന്ത്രി മെലോ ഡ്രാമ കളിച്ചിട്ട് കാര്യമില്ല. മരിച്ച കുട്ടിയെ അപമാനിക്കാന്‍ ആണ് മന്ത്രി ശ്രമിച്ചത്. ആരോഗ്യമന്ത്രിയെ ഓര്‍ത്ത് തല കുനിച്ച് പോകുകയാണ്. പ്രതിയായ അധ്യാപകനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
---- facebook comment plugin here -----