Connect with us

Kerala

മിനുട്‌സില്‍ ക്രമക്കേട് ; ദേവസ്വത്തിനെതിരെ അഴിമതി നിരോധന നിയമം നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

2025ല്‍ സ്വര്‍ണ്ണപ്പാളി കൊടുത്തുവിടാനുള്ള തീരുമാനം മിനുട്‌സില്‍ രേഖപ്പെടുത്തിയിട്ടില്ല

Published

|

Last Updated

കൊച്ചി |  ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി.ദേവസ്വം മിനുട്‌സില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. 2025ല്‍ സ്വര്‍ണ്ണപ്പാളി കൊടുത്തുവിടാനുള്ള തീരുമാനം മിനുട്‌സില്‍ രേഖപ്പെടുത്തിയിട്ടില്ല. ദേവസ്വം ബോര്‍ഡിനെതിരെ അഴിമതി നിരോധന നിയമം നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ എസ്‌ഐടിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കേസ് മൂന്ന് ആഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും

നഷ്ടപെട്ട സ്വര്‍ണ്ണത്തിന്റെ അളവ് പരിശോധിക്കാന്‍ ശാസ്ത്രീയ പരിശോധനക്ക് പ്രത്യേക അന്വേഷണ സംഘം അനുമതി തേടി. നിലവിലെ ദേവസ്വം ബോര്‍ഡിനെതിരെ എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങളുണ്ടെന്നാണ് അറിയുന്നത്.

കോടതി നിര്‍ദ്ദേശ പ്രകാര ദേവസ്വം മിനുട്‌സ് ബുക്ക് പിടിച്ചെടുത്ത് അന്വേഷണം സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. സ്വര്‍ണംപൂശാന്‍ പോറ്റിക്ക് നല്‍കിയത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് രണ്ടാം ഇടക്കാല റിപ്പോര്‍ട്ടിലുള്ളത്.

ജൂലൈ 28 വരെയുള്ള മിനുട്സ് മാത്രമേ ദേവസ്വം ബോര്‍ഡിന്റെ പക്കലുള്ളൂ. ഇതിന് ശേഷം സ്വര്‍ണ്ണപ്പാളി കൊടുത്തുവിടാനുള്ള തീരുമാനം മിനുട്സില്‍ രേഖപ്പെടുത്തിയിട്ടില്ല.തിരികെ എത്തിച്ചതിലും നടപടിക്രമങ്ങള്‍ പാലിച്ചില്ല.

---- facebook comment plugin here -----

Latest