Connect with us

National

യുപിയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് മൂന്ന് മരണം

മിര്‍സപൂരിലെ ചുനാര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം

Published

|

Last Updated

ലക്‌നൗ |  ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. മിര്‍സപൂരിലെ ചുനാര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം. റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ഇവരെ ട്രെയിനിടിച്ചത്.

ചോപ്പന്‍ പ്രയാഗ് രാജ് എക്‌സ്പ്രസ്സില്‍ വന്നിറങ്ങിയ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ട്രെയിന്‍ ഇറങ്ങി പാളം മുറിച്ചു കടക്കുന്നതിനിടെ നേതാജി എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. മൂന്നുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

അപകടത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ഉടന്‍ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

 

Latest