Kerala
തളിപ്പറമ്പില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മാതാവ് അറസ്റ്റില്‍
കുളിപ്പിക്കുന്നതിനിടെ കുുട്ടി അബദ്ധത്തില്‍ കൈയില്‍നിന്നു കിണറ്റിലേക്കു വഴുതി വീണെന്നായിരുന്നു ഇവര്‍ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്
കണ്ണൂര്‍ | തളിപ്പറമ്പില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പോലീസ് കുഞ്ഞിന്റെ മാതാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കുറുമാത്തൂര്‍ സ്വദേശിനി മുബഷിറയാണ് അറസ്റ്റിലായത്.തിങ്കളാഴ്ചയാണ് കുഞ്ഞിന്റെ മൃതദേഹം കിണ്‌റില്‍ കണ്ടെത്തിയത്.പ്രസവ ശേഷമുള്ള പോസ്റ്റ്പാര്‍ട്ടം എന്ന മനോനിലയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണിത്.
കുളിപ്പിക്കുന്നതിനിടെ കുുട്ടി അബദ്ധത്തില്‍ കൈയില്‍നിന്നു കിണറ്റിലേക്കു വഴുതി വീണെന്നായിരുന്നു ഇവര്‍ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. കുറുമാത്തൂര്‍ ഡയറി ജുമാമസ്ജിദിനു സമീപത്തെ മൂലക്കല്‍ പുതിയപുരയില്‍ മുബഷിറ- കുടക് കുശാല്‍ നഗറിലെ ബിസിനസുകാരന്‍ ജാബിര്‍ ദമ്പതികളുടെ മകന്‍ ആമിസ് അലനാണ് മരിച്ചത്. മാതാവിന്റെ കരച്ചില്‍കേട്ട് വീടിനു സമീപത്തുണ്ടായിരുന്ന നാജ് അബ്ദുറഹിമാന്‍, ഷംസാദ്, നാസര്‍ എന്നിവര്‍ കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുക്കുകയായിരിന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആള്‍മറയും ഗ്രില്ലുമുള്ള കിണറ്റില്‍ കുഞ്ഞ് വീണതില്‍ നേരത്തെ സംശയമുണ്ടായിരുന്നു.



