Connect with us

Kerala

മൂവാറ്റുപുഴയില്‍ ബിഷപ്പിന്റെ വാഹനം ആക്രമിച്ച സംഭവം; ലോറി ഡ്രൈവര്‍ക്കെതിരെ കേസ്

കാര്‍ പെരുമ്പാവൂരില്‍ വച്ച് ലോറിയില്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

Published

|

Last Updated

മൂവാറ്റുപുഴ  | മുവാറ്റുപുഴയില്‍ ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. വണ്ണപ്പുറം കഞ്ഞിക്കുഴി വെള്ളാപ്പിള്ളില്‍ അന്‍വര്‍ നജീബിനെതിരെയാണ് (25) പോലീസ് കേസെടുത്തത്.ചൊവ്വാഴ്ച രാത്രി എട്ടോടെ മൂവാറ്റുപുഴ വെള്ളൂര്‍കുന്നം സിഗ്‌നലിന് സമീപമാണ് കേസിന് ആസ്പദമായ സംഭവം

വിമാനത്താവളത്തില്‍നിന്നു പാലായിലേക്കു മടങ്ങുകയായിരുന്ന ഷംഷബാദ് സഹായ മെത്രാന്‍ ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ സഞ്ചരിച്ച കാര്‍ പെരുമ്പാവൂരില്‍ വച്ച് ലോറിയില്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.പെരുമ്പാവൂരില്‍നിന്നു കാറിനെ പിന്തുടര്‍ന്ന് എത്തിയ ലോറിയിലെ ഡ്രൈവര്‍ വെള്ളൂര്‍ക്കുന്നത്ത് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു നേരെ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കാറിന്റെ ലൈറ്റുകളും മറ്റും തകര്‍ന്നിട്ടുണ്ട്. അതേ സമയം പ്രതിയെ പിടികൂടാനായിട്ടില്ല

Latest