Connect with us

National

ആവശ്യത്തിന് ജഡ്ജിമാരില്ല; കല്‍ക്കത്ത ഹൈക്കോടതിയില്‍ 2.34 ലക്ഷം കേസുകള്‍ കെട്ടികിടക്കുന്നു

72 ജഡ്ജിമാരെ നിയമിച്ചുവെങ്കിലും 39 ജഡ്ജിമാര്‍ മാത്രമാണ് കോടതിയിലുള്ളത്

Published

|

Last Updated

കൊല്‍ക്കത്ത | ആവശ്യത്തിന് ജഡ്ജിമാരില്ലാത്തതിനാല്‍ കല്‍ക്കത്ത ഹൈക്കോടതിയില്‍ കെട്ടികിടക്കുന്നത് രണ്ട് ലക്ഷത്തോളം കേസുകള്‍. ഈ കോടതിയില്‍ 72 ജഡ്ജിമാരെ നിയമിച്ചുവെങ്കിലും 39 ജഡ്ജിമാര്‍ മാത്രമാണ് കോടതിയിലുള്ളത്.

അതേസമയം, കല്‍ക്കത്ത ഹൈക്കോടതിയിലേക്ക് മൂന്ന് അഡീഷനല്‍ ജഡ്ജിമാരെ കൂടി നിയമിച്ചതായി കേന്ദ്ര നിയമനീതി മന്ത്രാലയം ശനിയാഴ്ച പ്രഖ്യാപിച്ചു. ഇതോടെ ജഡ്ജിമാരുടെ എണ്ണം 42 ആയി ഉയരും.

പുതുതായി സമര്‍പ്പിച്ച ഹരജികള്‍ തീര്‍പ്പാക്കുന്നതിന് ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യമിയര്‍ന്നിരുന്നു. മൂന്ന് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്താലും 41.66 ശതമാനം പോസ്റ്റുകള്‍ ഇനിയും നികത്താനുണ്ട്.

സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്ന ഹൈക്കോടതിയുടെയും സബ് ഡിവിഷനല്‍, ജില്ലാ കോടതികളുടെയും മുഴുവന്‍ ജഡ്ജിമാരുടെയും എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി  റിട്ട. അശോക് ഗാംഗുലി പറഞ്ഞു. 2,34,539 കേസുകളാണ് തീര്‍പ്പാകാതെ കെട്ടികിടക്കുന്നത്. ഇതില്‍ 1,97,184 സിവില്‍ കേസുകളും 37,335 ക്രിമിനല്‍ കേസുകളുമാണുള്ളത്

 

 

Latest