Uae
തൊഴിലുടമയുടെ വീട്ടില്‍ മോഷണം; പ്രതിക്ക് തടവും പിഴയും നാടുകടത്തലും
27 കാരിയായ ഏഷ്യന്‍ വേലക്കാരിയെ ആറ് മാസം തടവിനും 2,000 ദിര്‍ഹം പിഴയൊടുക്കാനും ശിക്ഷിച്ചു. പ്രതിയെ നാടുകടത്താനും കോടതി വിധിച്ചു.

ദുബൈ | തൊഴിലുടമയുടെ വീട്ടില്‍ മോഷണം നടത്തിയ 27 കാരിയായ ഏഷ്യന്‍ വേലക്കാരിയെ ആറ് മാസം തടവിനും 2,000 ദിര്‍ഹം പിഴയൊടുക്കാനും ശിക്ഷിച്ചു. പ്രതിയെ നാടുകടത്താനും കോടതി വിധിച്ചു.
വിലപിടിപ്പുള്ള വസ്തുക്കള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയവയാണ് മോഷ്ടിച്ചത്.
ആറ് വര്‍ഷമായി തന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നയാളാണ് മോഷണം നടത്തിയതെന്ന് ഗള്‍ഫ് പൗരന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
---- facebook comment plugin here -----