Connect with us

hema committee report

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് മന്ത്രി രാജീവിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഡബ്ല്യു സി സി

കത്ത് ഡബ്ല്യു സി സി പുറത്തുവിട്ടിട്ടുണ്ട്.

Published

|

Last Updated

കൊച്ചി | ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിയമ മന്ത്രി പി രാജീവിനോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നതായി ഡബ്ല്യു സി സി. അതിജീവിതകളുടെ പേരും മറ്റ് സൂചനകളും ഒഴിവാക്കി കേസ് സ്റ്റഡി, കണ്ടെത്തലുകൾ എന്നിവ പുറത്തുവിടണമെന്നാണ്, കഴിഞ്ഞ ജനുവരി 21ന് മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്ത് ഡബ്ല്യു സി സി കത്ത് മുഖേന ആവശ്യപ്പെട്ടത്. കത്ത് ഡബ്ല്യു സി സി പുറത്തുവിട്ടിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവിടണമെന്ന് യോഗത്തിൽ ഡബ്ല്യു സി സി ആവശ്യപ്പെട്ടിട്ടില്ലെന്ന് പി രാജീവ് നേരത്തേ പറഞ്ഞിരുന്നു. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും പ്രതിസന്ധികളും പഠിക്കാൻ സർക്കാർ നിയോഗിച്ചതാണ് ഹേമ കമ്മിറ്റി. പഠന റിപ്പോർട്ട് നേരത്തേ തന്നെ സർക്കാറിന് സമർപ്പിച്ചെങ്കിലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡബ്ല്യു സി സിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ:

ബഹുമാനപ്പെട്ട മന്ത്രി രാജീവുമായി ഞങ്ങൾ നടത്തിയ മീറ്റിങ്ങിൽ

(21-01-2022) സമർപ്പിച്ച കത്തിൻ്റെ പൂർണ്ണരൂപം ഇവിടെ പോസ്റ്റ് ചെയ്യുന്നു.
ഹേമ കമ്മീഷൻ റിപ്പോർട്ടിനെ ഞങ്ങൾ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോർട്ട് സമർപ്പിക്കാതെ നീണ്ടു പോയപ്പോൾ ഞങ്ങൾ സാധ്യമായ എല്ലാ സർക്കാർ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമർപ്പിച്ച റിപ്പോർട്ടിൽ ഗവൺമെൻറ് നിശ്ശബ്ദമായിരുന്നപ്പോൾ ഞങ്ങൾ അതിനെതിരെ തുടരെ ശബ്ദമുയർത്തിയിരുന്നു. കമ്മിറ്റി റിപ്പോർട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങൾ മൂടിവെച്ച് നിർദേശങ്ങൾ മാത്രം പുറത്തു വിട്ടാൽ പോര.
അതിൽ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ ), കണ്ടെത്തലുകളും ഞങ്ങൾക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ മാത്രം ചർച്ച ചെയ്ത് കമ്മിറ്റികൾ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങൾ പറയുന്നത്. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിർദ്ദേശങ്ങളിൽ അവർ എത്താനുണ്ടായ കാരണം പൊതു ജനങ്ങൾക്ക് അറിയേണ്ടതുണ്ട്. മാത്രവുമല്ല ഗവൺമെൻ്റ് പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങൾ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് അതിപ്രധാനമാണ്.
നാലാം തീയതി ഗവൺമെൻറ് ക്ഷണിച്ച മീറ്റിങ്ങിൽ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങൾ പങ്കെടുക്കുന്നത്.
---- facebook comment plugin here -----

Latest