Connect with us

Kerala

ദേശീയപാതയിലെ ഗതാഗത കുരുക്ക് പരിശോധിക്കാന്‍ ഗതാഗതമന്ത്രി നേരിട്ടിറങ്ങുന്നു

പരിശോധനക്ക് ശേഷം ഏതൊക്കെ ട്രാഫിക് പോയിന്റില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്നതിനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കും.

Published

|

Last Updated

തിരുവനന്തപുരം | ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ ദേശീയപാതയിലെ ഗതാഗത കുരുക്ക് പരിശോധിക്കാന്‍ നാളെ നേരിട്ട് ഇറങ്ങുന്നു.തൃശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ഗതാഗതക്കുരുക്ക് പരിശോധിക്കാനാണ് മന്ത്രി നേരിട്ടിറങ്ങുന്നത്.

ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനാണ് മന്ത്രി നേരിട്ടിറങ്ങുന്നത്.വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് ചാലക്കുടിയില്‍ നിന്നാണ് പരിശോധന ആരംഭിക്കുക.

പരിശോധനക്ക് ശേഷം ഏതൊക്കെ ട്രാഫിക് പോയിന്റില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്നതിനുള്ള റിപ്പോര്‍ട്ട് നാളത്തന്നെ തയ്യാറാക്കും.തുടര്‍ന്ന് ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കും.തൃശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാതയില്‍ മഴകൂടി ശക്തമായ സാഹചര്യത്തില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭുവപ്പെടുന്നത്.

കലക്ടര്‍മാരും ഗതാഗത കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രി കെബി ഗണേഷ് കുമാറിനൊപ്പം പരിശോധനയില്‍ ഉണ്ടാകും.

Latest