Kerala
കുരങ്ങു വസൂരി ലക്ഷണങ്ങളോടെ മരിച്ചയാളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും
ഈ മാസം 21ന് യു എ ഇയില്‍ നിന്നെത്തിയ യുവാവിന് കുരങ്ങു വസൂരി ബാധിച്ചതിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ടായിരുന്നു.

തൃശൂര്‍ | തൃശൂരില്‍ കുരങ്ങുവസൂരി ലക്ഷണങ്ങളോടെ മരിച്ച 22കാരന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും. ഈ മാസം 21ന് യു എ ഇയില്‍ നിന്നെത്തിയ യുവാവിന് കുരങ്ങു വസൂരി ബാധിച്ചതിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ടായിരുന്നു. അതിനാല്‍ അതീവ സുരക്ഷയോടെയാണ് ഇയാള്‍ നാട്ടിലെത്തിയത്. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്.
നാട്ടിലെത്തിയ ഉടന്‍ ഐസോലേറ്റ് ചെയ്തിരുന്നതില്‍ യുവാവിന്റെ സമ്പര്‍ക്കപ്പെട്ടികയിലുള്ളവര്‍ കുറവാണ്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ നിരീക്ഷണത്തിലാണ്.
---- facebook comment plugin here -----