Connect with us

Kuwait

മുബാറകിയ സൂക്കിൻ്റെ നടപ്പാതകൾ ശീതീകരിക്കുന്നു

പദ്ധതികൾക്ക് കുവൈത്ത് നഗരസഭയുടെ അംഗീകാരം

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലെ പൈതൃക കെട്ടിടങ്ങളിൽ പ്രധാനപ്പെട്ട  മുബാറകിയ സൂക്കിന്റെ നടപ്പാതകൾ ശീതീകരിക്കാനുള്ള പദ്ധതികൾക്ക് കുവൈത്ത് നഗരസഭയുടെ അംഗീകാരം. 2022ൽ മുബാറക്കിയ സൂക്കിലുണ്ടായ തീപ്പിടിത്തത്തിൽ തകർന്നടിഞ്ഞ ഭാഗങ്ങൾ പുനർ നിർമിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഇതോടനുബന്ധിച്ചാണ് സൂക്കിന്റെ നടപ്പാതകളുടെ ശീതികരണ പ്രവർത്തനവും ഉൾപെടുത്തിയിക്കുന്നത്.
കുവൈത്തിൻ്റെ പരമ്പരാഗത വാസ്തു വിദ്യ പൈതൃകങ്ങൾ നിലനിർത്തിക്കൊണ്ടുള്ള നടപ്പാതകളും കെട്ടിടങ്ങളും പുനർനിർമിക്കുകയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന മേൽക്കൂരകൾ സ്ഥപിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിട്ടുണ്ട്. ഇതിലൂടെ സന്ദർഷകരെയും ബിസിനസ്സുകാരെയും പ്രതികൂല കാലാവസ്ഥയിൽ നിന്ന് രക്ഷിക്കുകയും മാർക്കറ്റിൻ്റെ രൂപം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
നടപ്പാതകളുടെ ശീതികരണത്തോടെ മാർക്കറ്റിൽ എത്തുന്ന സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും അനുകൂല അന്തരീക്ഷം ഒരുക്കാനും അതുവഴി സഞ്ചാരികൾക്ക് കൂടുതൽ സമയം ചെലവഴിക്കാനും നല്ല അനുഭവം പകരാനും കഴിയും.
കുവൈത്തിലെ തന്നെ എറ്റവും പ്രധാനപ്പെട്ടതും പഴക്കം ചെന്നതുമായ വിപണി കൂടിയാണ് സൂക്ക് മുബാറക്കിയ. 2022 ഒക്ടോബറിൽ സൂക്ക് മുബാറക്കിയയിലുണ്ടായ വൻ തീപ്പിടിത്തത്തിൽ സൂക്കിൻ്റെ പ്രധാന ഭാഗങ്ങൾ കത്തിനശിച്ചിരുന്നു. സൂക്കിൻ്റെ പുനർ നിർമാണപ്രവർത്തനങ്ങൾ സജീവമായി തുടർന്നുവരികയാണ്.

Latest