Connect with us

National

പാര്‍ട്ടിയുടെ ഉണര്‍വിനായി കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരും; തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി ഖാര്‍ഗെ

താഴേ തട്ടിലെ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ബ്ലോക്ക് തലം മുതല്‍ എ ഐ സി സി തലം വരെ മാറ്റം ആവശ്യമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ്സിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ട്ടിയുടെ ഉണര്‍വിനായി കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് തലം മുതല്‍ എ ഐ സി സി തലം വരെ മാറ്റം ആവശ്യമാണെന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഖാര്‍ഗെ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. താഴേ തട്ടിലെ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു.

തോല്‍വിയില്‍ കൂട്ടുത്തരവാദിത്വമാണുള്ളത്. പാര്‍ട്ടിയില്‍ ഐക്യം പ്രധാനമാണെന്നും ഖാര്‍ഗെ പറഞ്ഞു.

Latest