Connect with us

Qatar

പ്രവാസി വിദ്യാര്‍ഥികളുടെ പ്രതിസന്ധിക്ക് പരിഹാരം കാണണം; പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി

കേരള ജനതയുടെ ക്ഷേമത്തിനും ഉന്നമനത്തിനും നിയമസഭയിലും പുറത്തും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഐ സി എഫ് നേതാക്കള്‍ അഭിനന്ദിച്ചു

Published

|

Last Updated

ദോഹ |  പ്രവാസി വിദ്യാര്‍ത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ടു നിലവിലുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് ഐ സി എഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റി പ്രതിപക്ഷ നേതാവിനോട് അഭ്യര്‍ത്ഥിച്ചു. . ഹൃസ്വ സന്ദര്‍ശനത്തിന് ഖത്തറില്‍ എത്തിയ കേരളാ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഐ സി എഫ് ഖത്തര്‍ നേതാക്കള്‍ സന്ദര്‍ശിച്ചു നിവേദനം നല്‍കി.

കേരള ജനതയുടെ ക്ഷേമത്തിനും ഉന്നമനത്തിനും നിയമസഭയിലും പുറത്തും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഐ സി എഫ് നേതാക്കള്‍ അഭിനന്ദിച്ചു. ഐ സി എഫ് ഖത്തര്‍ നാഷണല്‍ നേതാക്കളായ അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി , സിറാജ് ചൊവ്വ, നൗഷാദ് അതിരുമട സുഹൈല്‍ കുറ്റ്യാടി എന്നിവര്‍ പങ്കെടുത്തു.

 

Latest