Connect with us

Kerala

സമാനതകളില്ലാത്ത ധീരതയാണ് വയനാടന്‍ ജനത കാണിച്ചത്; രാഹുല്‍ ഗാന്ധി

എല്ലാവര്‍ക്കും ഒപ്പം കോണ്‍ഗ്രസ് പാര്‍ട്ടി എന്നും ഉണ്ടാകും

Published

|

Last Updated

കല്‍പ്പറ്റ| ദുരന്തത്തിന് മുന്നില്‍ ജാതി മത വ്യത്യാസമില്ലാതെ ജനങ്ങള്‍ ഒന്നിച്ചു നിന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സമാനതകളില്ലാത്ത ധീരതയാണ് വയനാടന്‍ ജനത കാണിച്ചതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു. പദ്ധതിക്കായി ഭൂമി വാങ്ങുന്നതില്‍ പല പ്രതിസന്ധികളും ഉണ്ടായി. എല്ലാവര്‍ക്കും ഒപ്പം കോണ്‍ഗ്രസ് പാര്‍ട്ടി എന്നും ഉണ്ടാകും. ഭവന പദ്ധതി പൂര്‍ത്തികരിച്ച മുസ്ലിം ലീഗിനെ അഭിനന്ദിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

താനും സഹോദരിയും തമ്മിലൊരു ചെറിയ വഴക്ക് നടന്ന സംഭവവും രാഹുല്‍ ഗാന്ധി പങ്കുവെച്ചു. കഴിഞ്ഞ ദിവസം പ്രിയങ്കയും ഞാനും തമ്മില്‍ ചെറിയ വഴക്ക് നടന്നു. പിന്നെ പ്രിയങ്ക എന്നോട് പിണങ്ങി. എന്നാല്‍ വയനാട്ടില്‍ എത്തിയപ്പോള്‍ പെട്ടന്ന് ആ പിണക്കം മാറി. അതാണ് വയനാടിന്റ മാന്ത്രികത, സ്‌നേഹം. വൈകാരികമായിട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ വാക്കുകള്‍. ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.