National
യാത്രക്കാരൻ യാത്രക്കാരിയുടെ പുതപ്പിൽ മൂത്രമൊഴിച്ചു; എയർ ഇന്ത്യക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ
കഴിഞ്ഞ വർഷം ഡിസംബർ ആറിന് പാരീസിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം.

ന്യൂഡൽഹി|വിമാനയാത്രക്കിടെ യാത്രക്കാരന്റെ മോശം പെരുമാറ്റത്തിന് എയർ ഇന്ത്യക്ക് വീണ്ടും പിഴ ചുമത്തി ഡിജിസിഎ. എയർ ഇന്ത്യാ വിമാനത്തിലെ ഒരു യാത്രക്കാരൻ സഹയാത്രക്കാരിയുടെ പുതപ്പിൽ മൂത്രമൊഴിച്ച സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകിയതിന് പത്ത് ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ ആറിന് പാരീസിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം.
നേരത്തെ യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് കഴിഞ്ഞയാഴ്ച ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
---- facebook comment plugin here -----