Malappuram
വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ഒരുമയുടെ പ്രവാചാകാധ്യാപനങ്ങൾ വ്യാപകമാക്കണം: കേരള മുസ്‌ലിം ജമാഅത്ത്
ലോട്ടറി, മദ്യ ലഹരിക്കെതിരെയുള്ള നിരന്തര ബോധവത്കരണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിശ്വാസീ സമൂഹം മുന്നിട്ടിറങ്ങണം

മലപ്പുറം | സൗഹൃദ കൂട്ടായ്മകളൊരുക്കി അപര വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ നാട്ടിലുടനീളം ഒരുമയുടെ പ്രവാചകാധ്യാപനങ്ങൾ വ്യാപകമാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി നബിദിന സന്ദേശത്തിൽ പറഞ്ഞു. വ്യാപകമായ അതിക്രമങ്ങൾക്കും നിഷ്ഠുരമായ കൊലപാതകങ്ങൾക്കും വരെ കാരണമായി ഉത്സവകാലങ്ങളിൽ പ്രത്യേകിച്ചും നാട്ടിലുടനീളം ലഭ്യമാകുന്ന മദ്യ മയക്കുമരുന്നുൾപ്പെടെയുള്ള മുഴുവൻ മാരക വസ്തുക്കളും ലോട്ടറിക്കൊള്ളയും രാജ്യത്തിന്റെ സമ്പത്തായ പൗരൻമാരുടെ ആരോഗ്യവും ജീവിതവും തകർക്കുന്നതാണെന്ന തിരിച്ചറിവുണ്ടാകാൻ അധികാരികൾ തയ്യാറാകണം.
മഹല്ല്, സ്ഥാപനങ്ങൾ, പ്രാസ്ഥാനിക യൂനിറ്റുൾക്കും പുറമെ കുടുംബങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന മുഴുവൻ മീലാദാഘോഷ പരിപാടികളിലും ലോട്ടറി, മദ്യ ലഹരിക്കെതിരെയുള്ള നിരന്തര ബോധവത്കരണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിശ്വാസീ സമൂഹം മുന്നിട്ടിറങ്ങണം.
കാരുണ്യത്തിൻ്റെ പ്രതീകമായ തിരുനബിയുടെ സൗഹൃദത്തിലൂന്നിയ പ്രവർത്തികളാവണം നമ്മുടെ യടയാളം. മിലാദാ ഘോഷങ്ങളിലൂടെ സ്നേഹവും യോജിപ്പും ഉയർത്തിക്കാണിക്കണമെന്നും കമ്മിറ്റി അഭ്യർഥിച്ചു.
---- facebook comment plugin here -----