Connect with us

Business

തകര്‍ച്ചയോടെ വിപണി ക്ലോസ് ചെയ്തു; നിക്ഷേപകര്‍ക്ക് എട്ടുലക്ഷം കോടി രൂപയുടെ നഷ്ടം

യുഎസ് വിപണിയിലുണ്ടായ തകര്‍ച്ചയാണ് രാജ്യത്തെ സൂചികകളില്‍ പ്രതിഫലിച്ചത്.

Published

|

Last Updated

മുംബൈ| തുടര്‍ച്ചയായ നാലുദിവസവും ഓഹരി വിപണിയില്‍ നഷ്ടം. നാലുദിവസത്തിനിടെ സൂചികകള്‍ക്ക് നഷ്ടമായത് നാലുശതമാനത്തിലേറെ. നിക്ഷേപകര്‍ക്ക് എട്ടുലക്ഷം കോടി രൂപയുടെ നഷ്ടവുമാണുണ്ടായത്. യുഎസ് വിപണിയിലുണ്ടായ തകര്‍ച്ചയാണ് രാജ്യത്തെ സൂചികകളില്‍ പ്രതിഫലിച്ചത്. തുടര്‍ച്ചയായി അഞ്ചുദിവസം യുഎസ് സൂചികകള്‍ തകര്‍ച്ചയിലായിരുന്നു.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ചു. ഒക്ടോബറിന്റെ തുടക്കം മുതല്‍ ഇതുവരെ ഒരുലക്ഷം കോടിയോളം രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. സെന്‍സെക്സ് 427 പോയന്റ് താഴ്ന്ന് 59,037 നിലവാരത്തിലേയ്ക്കെത്തി. നിഫ്റ്റി 110 പോയന്റ് നഷ്ടത്തില്‍ 17,647ലുമാണ് ക്ലോസ് ചെയ്തത്.

ബജാജ് ഫിന്‍സര്‍വ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ക്ക് നഷ്ടംനേരിട്ടു. മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് ഹിന്ദുസ്ഥാന്‍ യുണിലിവര്‍ മൂന്നുശതമാനത്തോളം ഉയര്‍ന്നു. മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.