Malappuram
മഅ്ദിന്‍ ഗ്ലോബല്‍ എന്‍ ആര്‍ ഐ സമ്മിറ്റ് പ്രൗഢമായി
കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.

മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ എന്‍ ആര്‍ ഐ സമ്മിറ്റ് കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴിയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ എന്‍ ആര്‍ ഐ ഫാമിലി സമ്മിറ്റ് പ്രൗഢമായി. കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. ആരോഗ്യ-വിദ്യാഭ്യാസ-സാമ്പത്തിക മേഖലകളില്‍ പുതുപ്രവണതകള്‍ മനസ്സിലാക്കി മുന്നേറാന്‍ പ്രവാസികള്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. പാരമ്പര്യ രീതികളും സമ്പ്രദായങ്ങളും അപ്രസക്തമാകുന്ന തരത്തിലുള്ള അപ്ഡേഷനുകളോട് സൃഷ്ടിപരമായി പ്രതികരിക്കണമെന്നും പുറംതിരിഞ്ഞ് നില്‍ക്കുന്നതിന് പകരം അവയെ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമങ്ങളുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മിറ്റില്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും വ്യത്യസ്ത സെഷനുകള്‍ സംഘടിപ്പിച്ചു. പാരന്റിംഗ്, ഫാമിലി ബോണ്ട്, കരിയര്‍ ഗൈഡന്‍സ്, സോഷ്യല്‍ മീഡിയ, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.
ഐ സി എഫ് യു എ ഇ നാഷണല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട് അധ്യക്ഷത വഹിച്ചു. ഐ സി എഫ് കുവൈത്ത് നാഷണല്‍ ഫിനാന്‍സ് സെക്രട്ടറി സയ്യിദ് ഹബീബ് കോയ തങ്ങള്‍ പൊന്‍മുണ്ടം, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുറസാഖ് മുസ്‌ലിയാര്‍ പറവണ്ണ, ഐ സി എഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറി ബഷീര്‍ ഉള്ളണം, ആര്‍ എസ് സി ഗ്ലോബല്‍ ചെയര്‍മാന്‍ ഫൈസല്‍ ബുഖാരി വാഴയൂര്‍, ഐ സി എഫ് സഊദി നാഷണല്‍ പ്രസിഡന്റ് റഷീദ് സഖാഫി മുക്കം, സൗദി നാഷണല്‍ സെക്രട്ടറിമാരായ എം കെ അഷ്റഫലി, ലുഖ്മാന്‍ പാഴൂര്‍, മഅ്ദിന്‍ ബഹ്റൈന്‍ കമ്മിറ്റി വൈസ ്പ്രസിഡന്റ് റഫീഖ് ലത്വീഫി വരവൂര്‍, കെ എം സി എ കാലിഫോര്‍ണിയ പ്രസിഡന്റ് മുഹമ്മദ് സിര്‍ജാദ്, മഅ്ദിന്‍ ഗ്ലോബല്‍ റിലേഷന്‍സ് ചെയര്‍മാന്‍ ഉമര്‍ മേല്‍മുറി, ഡോ. അബ്ബാസ് പനക്കല്‍, നൗഫല്‍ കോഡൂര്‍, ശക്കീര്‍ സഖാഫി കോട്ടുമല, ജഅ്ഫര്‍ സഖാഫി പഴമള്ളൂര്‍, സ്വബാഹ് അദനി തൃശൂര്‍, ഹസന്‍ സഖാഫി വേങ്ങര പ്രസംഗിച്ചു.