Connect with us

Kerala

റബീഇന്‍ പ്രഭ പരന്നു; പാരാകെ നബി കീര്‍ത്തനം

കേരളത്തില്‍ നബിദിനം സെപ്തംബര്‍ അഞ്ച് വെള്ളിയാഴ്ച്

Published

|

Last Updated

കോഴിക്കോട് | വസന്തം വന്നു. വിണ്ണിലും മണ്ണിലും പ്രവാചക പ്രകീര്‍ത്തനങ്ങളുയര്‍ന്നു. റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായതായി ഖാളിമാർ സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നബിദിനം സെപ്തംബര്‍ അഞ്ച് വെള്ളിയാഴ്ചയാകും. സംയുക്ത മഹല്ല് ഖാളിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. പുണ്യനബിയുടെ ജന്മദിനം കൊണ്ട് അനുഗൃഹീതമായ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികളെല്ലാം നാളുകളായി കാത്തിരിപ്പിലായിരുന്നു.

തിരുവസന്തം പിറന്നതോടെ പാരാകെ ആഹ്ലാദത്തിലും ആഘോഷത്തിലുമാണ്. പ്രവാചകരുടെ 1500ാമത് ജന്മദിനമാണ് ഇത്തവണയെന്നത് ആഘോഷത്തിന് മാറ്റുകൂട്ടും. പള്ളികളും വീടുകളുമെല്ലാം റബീഉല്‍ അവ്വലിനെ വരവേറ്റ് ദീപാലങ്കൃതമായി. മൗലിദുകളും പ്രഭാഷണങ്ങളും കലാമത്സരങ്ങളും അന്നദാന വിതരണവും സൗഹൃദ സംഗമങ്ങളുമൊക്കെ സംഘടിപ്പിച്ച് നബിദിനം ആഘോഷമാക്കാന്‍ വിവിധ മഹല്ലുകളും സ്ഥാപനങ്ങളും പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

നബിദിനത്തില്‍ തെരുവുകളുകളുള്‍പ്പെടെ അലങ്കരിക്കും. ദഫ്, സ്‌കൗട്ട് അകമ്പടികളോടെ നാടെങ്ങും വര്‍ണാഭമായ നബിദിന റാലികളും മധുരവിതരണവും നടക്കും.