Connect with us

ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്ത് കണ്ട് കെട്ടുന്നതിന്റെ മറവില്‍ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരുടെ സ്വത്തും കണ്ടുകെട്ടുന്നുവെന്ന ആരോപണവുമായി മുസ്്‌ലിം ലീഗ് രംഗത്ത്.

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് വഴിയേ പോകുന്നവന്റെയെല്ലാം സ്വത്ത് കണ്ടുകെട്ടുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസുമായി ബന്ധമില്ലാത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ലിസ്റ്റ് ആര് തയ്യാറാക്കി? ആരാണ് പൊലീസിന് നല്‍കിയത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കപ്പെടണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

വീഡിയോ കാണാം

Latest