Connect with us

rain alert

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു

മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135.80 അടി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. കാലവര്‍ഷക്കാലത്തുണ്ടാകുന്ന മഴയുടെ അളവ് കുറയുന്ന മണ്‍സൂണ്‍ ബ്രേക്കിന് അന്തരീക്ഷം ഒരുങ്ങുന്നതായാണ് വിലയിരുത്തല്‍. എന്നാല്‍ വടക്കന്‍-മധ്യകേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും മഴ തുടരുന്നുണ്ട്. ഇന്ന് ഇടുക്കി, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ തടസമില്ല. എന്നാല്‍ കര്‍ണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇവിടങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.80 അടിക്ക് മുകളിലെത്തി. മഴയും നീരൊഴുക്കും കുറഞ്ഞതോടെ ജലനിരപ്പുയരുന്നത് സാവധാനത്തിലായിട്ടുണ്ട്. സെക്കന്റില്‍ 2600 ഘനയടിയോളം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ 1867 ഘനയടി വീതമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.

 

 

---- facebook comment plugin here -----