Kerala
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: ശക്തമായി അപലപിക്കുന്നു, കേന്ദ്ര സർക്കാർ ഇടപെടണം; സി ഐ എസ് സഭ
കേരളത്തിലെ വിവിധ സഭകളും, ബിഷപ്പുമാരും തമ്മിലുള്ള ചർച്ചയിൽ ഈ വിഷയം വന്നിട്ടുണ്ട്.

കോട്ടയം|ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ ശക്തമായി അപലപിക്കുന്നതായും, വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും സി ഐ എസ് സഭ. കന്യാസ്ത്രീകളെ അകാരണമായിട്ടാണ് ജയിലടിച്ചതെന്നും സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കെ. ചെറിയാൻ കോട്ടയത്ത് പറഞ്ഞു.
ഒരു സഭയും ആരെയും നിർബന്ധിച്ചു മതം മാറ്റുന്നില്ല. ഇപ്പോൾ ഇന്ത്യയിൽ കൊണ്ടുവന്നിട്ടുള്ള ചില സംസ്ഥാനങ്ങളിൽ കൊണ്ടുവന്നിട്ടുള്ള നിയമങ്ങൾ അത് ആളുകളെ അനാവശ്യമായി തുറങ്കലിലടയ്ക്കുന്ന ഒരു പരിശ്രമമാണ് നടക്കുന്നത്. അതുകൊണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗവൺമെൻ്റ് ഉൾപ്പെടെ അക്കാര്യത്തിൽ ഇടപെടണം. ഇവിടുത്തെ ന്യൂനപക്ഷങ്ങൾക്കും ക്രൈസ്തവ സമൂഹത്തിന് ആകമാനമുള്ള ഭയാശങ്ക അകറ്റുവാനുള്ള ഉത്തരവാദിത്വം കേന്ദ്ര ഗവൺമെൻ്റിനുണ്ടെന്നതിൽ സി എസ് ഐ സഭ ഉറച്ചു നിൽക്കുന്നു. കേരളത്തിലെ വിവിധ സഭകളും, ബിഷപ്പുമാരും തമ്മിലുള്ള ചർച്ചയിൽ ഈ വിഷയം വന്നിട്ടുണ്ട്. സംഭവത്തിൽ ശക്തമായി പ്രതികരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.