Kerala
വീട്ടമ്മയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരുക്കേല്‍പ്പിച്ചു
 
		
      																					
              
              
            കൊടുങ്ങല്ലൂര്‍ | തൃശൂര്‍ കൊടുങ്ങല്ലൂരിലെ എറിയാട് വീട്ടമ്മയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരുക്കേല്‍പ്പിച്ചു. എറിയാട് സ്വദേശി റിന്‍സിക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ഏഴരയോടെ ചെമ്പറമ്പ് പള്ളി റോഡിലാണ് സംഭവം.
തുണിക്കട അടച്ച് മക്കളോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് റിന്‍സി ആക്രമണത്തിനിരയായത്. റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന യുവാവ് തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. തലക്കും കൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റ റിന്‍സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
