Kerala
ജപ്തി നടപടിക്കു പിന്നാലെ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍
തോട്ടകം സഹകരണ ബേങ്കില്‍ നിന്ന് കാര്‍ത്തികേയന്‍ വായ്പ എടുത്തിരുന്നു. ഇത് പൂര്‍ണമായി തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല.

കോട്ടയം | കോട്ടയം വൈക്കത്ത് ജപ്തി നടപടിക്കു പിന്നാലെ ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വാക്കേത്തറ സ്വദേശി കാര്‍ത്തികേയന്‍ ആണ് മരിച്ചത്.
തോട്ടകം സഹകരണ ബേങ്കില്‍ നിന്ന് കാര്‍ത്തികേയന്‍ വായ്പ എടുത്തിരുന്നു. ഇത് പൂര്‍ണമായി തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല.
ജപ്തി നടപടിക്കു മുന്നോടിയായി സ്ഥലം അളക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കാര്‍ത്തികേയനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
---- facebook comment plugin here -----