Connect with us

SFI

ഗവര്‍ണര്‍ ബാനര്‍ അഴിപ്പിച്ചു; പകരം നൂറെണ്ണം ഉയരുമെന്ന് എസ് എഫ് ഐ

ഗവര്‍ണര്‍ ആക്രമിക്കപ്പെടണം എന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം. അത് നടക്കാത്തതു കൊണ്ടാണ് ഗവര്‍ണര്‍ ക്യാമ്പസില്‍ ഇറങ്ങി നടന്നു ബാന നീക്കാന്‍ ആവശ്യപ്പെടുന്നത്.

Published

|

Last Updated

കോഴിക്കോട് | കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ ഉയര്‍ത്തിയ ബാനറുകള്‍ നീക്കം ചെയ്താല്‍ പകരം നൂറു ബാനറുകള്‍ ഉയര്‍ത്തുമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു. ഗവര്‍ണര്‍ അഴിച്ചതിനു പകരം ബാനറുകള്‍ ഇന്നു തന്നെ കെട്ടും.

ഗവര്‍ണര്‍ പുറത്തിറങ്ങി ആവശ്യപ്പെട്ടതനുസരിച്ച് പോലീസ് എസ് എഫ് ഐ ബാനറുകള്‍ അഴിച്ചു. യൂനിവേഴ്‌സിറ്റിയാണ് ബാനര്‍ അഴിപ്പിക്കേണ്ടത് എന്ന നിലവാടിലായിരുന്നു പോലീസ്. എന്നാല്‍ മലപ്പുറം എസ് പിയോടെ ശക്തമായി ആവശ്യപ്പെട്ടതോടെയാണു പോലീസ് ബാനര്‍ നീക്കിയത്. മുഖ്യമന്ത്രിക്കെതിരായ ബാനര്‍ ആണെങ്കില്‍ നിങ്ങള്‍ നോക്കി നില്‍ക്കുമോ എന്ന് ഗവര്‍ണര്‍ ചോദിച്ചു.

ഗവര്‍ണര്‍ രാജാവല്ലെന്ന് പി എം ആര്‍ഷോ പറഞ്ഞു. സര്‍വകലാശാല രാജപദവിക്കു കീഴിലുള്ള സ്ഥലവുമല്ല. ഗവര്‍ണര്‍ ആക്രമിക്കപ്പെടണം എന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം. അത് നടക്കാത്തതു കൊണ്ടാണ് ഗവര്‍ണര്‍ ക്യാമ്പസില്‍ ഇറങ്ങി നടന്നു ബാന നീക്കാന്‍ ആവശ്യപ്പെടുന്നത്. ഗവര്‍ണറേ ആക്രമിക്കുക എന്നതല്ല എസ് എഫ് ഐ സമര രീതിയെന്നും പിഎം ആര്‍ഷോ പറഞ്ഞു.

പോലീസുമായി അഡ്ജസ്റ്റ്‌മെന്റ് സമരമെന്ന ആരോപണവും പി എം ആര്‍ഷോ തള്ളി. ഗവര്‍ണര്‍ക്കെതിരായ സമരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടാലും കുഴപ്പമില്ല. ലാത്തിയടിയേറ്റല്‍ ഞങ്ങളെ തല്ലുന്നു എന്ന് വിലപിക്കുന്ന കെ എസ് യു കാരെ പോലെ അല്ല എസ് എഫ് ഐയെന്നും ഇന്നലെ നിരവധി പേര്‍ക്കാണ് സമരത്തില്‍ പരിക്കേറ്റതെന്നും പി എം ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.