Kerala
സെര്‍ച്ച് കമ്മറ്റി പിരിച്ചുവിട്ടത് ഗവര്‍ണറോട് ചോദിക്കണം; മാധ്യമങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ല: മന്ത്രി ആര്‍ ബിന്ദു
കത്ത് പുറത്തുവിട്ടത് ശരിയല്ലെന്നും മാധ്യമവിചാരണ വേണ്ടെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ | വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.എന്നാല്‍ ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മന്ത്രി തയ്യാറായില്ല. ചാന്‍സലറായ ഗവര്‍ണര്‍ക്ക് താന്‍ എഴുതിയ കത്ത് പുറത്തുവന്നതിനെതിരെയും മന്ത്രി ആഞ്ഞടിച്ചു.
ഗവര്‍ണര്‍ക്ക് തന്റെ പിതാവിന്റെ പ്രായവും അനുഭവപരിചയവുമുണ്ട്. അദേഹത്തിന് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. കത്ത് പുറത്തുവിട്ടത് ശരിയല്ലെന്നും മാധ്യമവിചാരണ വേണ്ടെന്നും മന്ത്രി പറഞ്ഞു.
സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ടതിനെപ്പറ്റി ഗവര്‍ണറോടാണ് ചോദിക്കേണ്ടത് പറഞ്ഞ മന്ത്രി തുടര്‍ നിയമനം തേടി ഗവര്‍ണര്‍ക്ക് കത്തയച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല.