From the print
"വഖ്ഫ്: മതം രാഷ്ട്രീയം' ജനാധിപത്യ സംരക്ഷണ സമ്മേളനം ഇന്ന് മലപ്പുറത്ത്
വഖ്ഫിന്റെ മതവും രാഷ്ട്രീയവും വിലയിരുത്തുന്ന പ്രഭാഷണങ്ങൾ സമ്മേളനത്തിൽ നടക്കും.

മലപ്പുറം | ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുംവിധം രൂപപ്പെടുത്തിയ വഖ്ഫ് ഭേദഗതി ബില്ലിന്റെ പൗരാവകാശ ലംഘനം ചർച്ച ചെയ്ത് ഇന്ന് വൈകിട്ട് 3.30ന് മലപ്പുറം ടൗൺഹാളിൽ ജനാധിപത്യ സംരക്ഷണ സമ്മേളനം സംഘടിപ്പിക്കും. വഖ്ഫിന്റെ മതവും രാഷ്ട്രീയവും വിലയിരുത്തുന്ന പ്രഭാഷണങ്ങൾ സമ്മേളനത്തിൽ നടക്കും. വഖ്ഫ് ഇന്ത്യയുടെ സാമൂഹിക നവോത്ഥാനത്തിൽ വഹിച്ച പങ്ക് സമ്മേളനം ചർച്ച ചെയ്യും.
എസ് വൈ എസ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിക്കുന്ന പരിപാടി വഖ്ഫ് ഭേദഗതി ബില്ലിലൂടെ രാജ്യത്ത് സൃഷ്ടിക്കുന്ന മതസ്വാതന്ത്ര്യ നിഷേധത്തിനെതിരെയും പൗരാവകാശ ധ്വംസനത്തിനെതിരെയുള്ള കനത്ത താക്കീതായി മാറും. സമസ്ത മുശാവറ അംഗം പൊന്മള മൊയ്തീൻ കുട്ടി ബാഖവി പ്രാർഥന നിർവഹിക്കും.
എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരിയുടെ അധ്യക്ഷതയിൽ സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്്മത്തുല്ല സഖാഫി എളമരം, മാധ്യമപ്രവർത്തകരായ മുസ്തഫ പി എറയ്ക്കൽ, മുഹമ്മദലി കിനാലൂർ പ്രസംഗിക്കും.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, അലവി സഖാഫി കൊളത്തൂർ, പി എം മുസ്തഫ കോഡൂർ, ഇബ്‌റാഹീം ബാഖവി മേൽമുറി, ഊരകം അബ്ദുർറഹ്്മാൻ സഖാഫി, എ മുഹമ്മദ് പറവൂർ, എം മുഹമ്മദ് സ്വാദിഖ്, ആർ പി ഹുസൈൻ ഇരിക്കൂർ, കെ അബ്ദുൽ കലാം, അബ്ദുൽ റശീദ് നരിക്കോട്, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ, ഉമർ ഓങ്ങല്ലൂർ, മജീദ് അരിയല്ലൂർ, ശക്കീർ അരിമ്പ്ര, സയ്യിദ് ശിഹാബുദ്ദീൻ അഹ്‌സനി, സയ്യിദ് മുർതള ശിഹാബ്, പി കെ മുഹമ്മദ് ശാഫി, അബ്ദുൽ മജീദ് അഹ്‌സനി ചെങ്ങാനി, മുനീർ പാഴൂർ, ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക് സംബന്ധിക്കും.