Kerala
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവം; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തല്‍
കഴിഞ്ഞ വ്യാഴാഴ്ച ആണ് ക്ഷേത്രത്തിന്റെ ശ്രീകോവില്‍ സ്വര്‍ണം പൂശാന്‍ വച്ചിരുന്ന 13.5 പവന്‍ സ്വര്‍ണം മോഷണം പോയത്

തിരുവനന്തപുരം | തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്ന് വിലയിരുത്തല്‍. സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച ആണ് ക്ഷേത്രത്തിന്റെ ശ്രീകോവില്‍ സ്വര്‍ണം പൂശാന്‍ വച്ചിരുന്ന 13.5 പവന്‍ സ്വര്‍ണം മോഷണം പോയത്. ക്ഷേത്രകവാടം നിര്‍മിക്കാനായി സംഭാവന ലഭിച്ച സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് അന്വേഷണം നടത്തുകയാണ്.
സ്വര്‍ണം സൂക്ഷിച്ച റൂമിലും പരിസരത്തും സി സി ടി വി ക്യാമറകളും സെക്യൂരിറ്റി ജീവനക്കാരുമില്ല. സ്‌ട്രോങ്ങ് റൂമിന്റെ ഓടുകള്‍ പഴകിയ നിലയിലെന്നും പോലീസ് കണ്ടെത്തി. കരാറുകാരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തല്‍ തുടരുകയാണ്.