Connect with us

Kerala

ഇരിക്കൂര്‍ കുഞ്ഞാമിന കൊലക്കേസ്; പത്തു വര്‍ഷത്തിന് ശേഷം പ്രതികള്‍ പിടിയില്‍

പ്രതികളെ പിടികൂടിയത് മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്ന്

Published

|

Last Updated

കണ്ണൂര്‍| കണ്ണൂര്‍ ഇരിക്കൂര്‍ കുഞ്ഞാമിന കൊലക്കേസ്  പ്രതികള്‍ പത്തു വര്‍ഷത്തിന് ശേഷം പിടിയില്‍. പ്രതികളെ മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്നാണ് പിടികൂടിയത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് കേസിലെ പ്രതികള്‍. ഡല്‍ഹി സ്വദേശികളായ പര്‍വീന്‍ ബാബു, സക്കീന ഫാത്തിമ എന്നിവരാണ് അറസ്റ്റിലായ സ്ത്രീകള്‍. പതിനാല് സംസ്ഥാനങ്ങളില്‍ പോലീസ് പ്രതികള്‍ക്കായി അന്വേഷണം നടത്തിയിരുന്നു. 2016 ഏപ്രില്‍ 30ന് പട്ടാപ്പകല്‍ കവര്‍ച്ചയ്ക്കിടെയാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ പ്രതികളെ പിടികൂടിയത്.

ജോലിക്ക് പോയി തിരികെ വന്ന മകന്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞാമിനയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വയറിലും, നെഞ്ചിലും കഴുത്തിലുമുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 19ഓളം മുറിവുകള്‍ കുഞ്ഞാമിനയുടെ ശരീരത്തിലുണ്ടായിരുന്നു. ശരീരത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തില്‍ താമസിച്ച് വരികയായിരുന്നു സംഘമാണ് അരുംകൊല ചെയ്തത്. ഇതര സംസ്ഥാനക്കാരായ പ്രതികള്‍ സംഭവ ദിവസം രാവിലെ 9.30ഓടെ ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞ് പോയിരുന്നു. മൂവരും വ്യാജ പേരും മേല്‍വിലാസവുമായിരുന്നു നല്‍കിയിരുന്നത്. കൊലപാതകത്തിന് ശേഷം ഇവര്‍ മഹാരാഷ്ട്രയിലേക്കായിരുന്നു കടന്നത്.

ആന്ധ്രാപ്രദേശിലെ ഓംഗോര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലും സമാന കുറ്റകൃത്യം ഇവര്‍ ചെയ്തിരുന്നു. അവിടെ നിന്നും ജാമ്യത്തിലിറങ്ങി പ്രതികള്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു. തെലുങ്കു, കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഉള്‍പ്പെടെ ഏഴോളം ഭാഷകള്‍ സംസാരിക്കുന്ന ഇവര്‍ തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, യുപി, മധ്യപ്രദേശ്, തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ മാറിമാറി താമസിച്ച് പോലീസിന് പിടികൊടുക്കാതെ കഴിഞ്ഞുവരികയായിരുന്നു.

 

 

 

---- facebook comment plugin here -----

Latest