Connect with us

Kerala

കാര്‍ഗില്‍ വീരമൃത്യുവരിച്ച ക്യാപ്റ്റന്‍ വിക്രമിന്റെ പിതാവ് റിട്ട.ലഫ്റ്റനന്റ് കേണല്‍ പി കെ പി വിശ്വനാഥ പണിക്കര്‍ അന്തരിച്ചു

1965ലെയും 1971ലെയും ഇന്ത്യ-പാക്ക് യുദ്ധങ്ങളില്‍ പങ്കെടുത്ത റിട്ട.ലഫ്.കേണല്‍ പി കെ പി വി പണിക്കരുടെ അന്ത്യം പന്നിയങ്കരയിലെ ഗുല്‍മോഹര്‍ ഫ്‌ളാറ്റിലായിരുന്നു

Published

|

Last Updated

കോഴിക്കോട് | കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ക്യാപ്റ്റന്‍ വിക്രമിന്റെ പിതാവ് റിട്ട.ലഫ്റ്റനന്റ് കേണല്‍ പി കെ പി വിശ്വനാഥ പണിക്കര്‍(82) അന്തരിച്ചു. മറ്റൊരു യുദ്ധ സാഹചര്യത്തില്‍ രാജ്യം നില്‍ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ അന്ത്യം. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ക്യാപ്റ്റന്‍ വിക്രമിന്റെ വീരമൃത്യു കോഴിക്കോടിന്റെ ഹൃദയത്തില്‍ കടുത്ത ആഘാതമായിരുന്നു. വെസ്റ്റ്ഹില്‍ സൈനിക മൈതാനത്തിന് ക്യാപ്റ്റന്‍ വിക്രമിന്റെ പേരു നല്‍കുകയുണ്ടായി.

1965ലെയും 1971ലെയും ഇന്ത്യ-പാക്ക് യുദ്ധങ്ങളില്‍ പങ്കെടുത്ത റിട്ട.ലഫ്.കേണല്‍ പി കെ പി വി പണിക്കരുടെ അന്ത്യം പന്നിയങ്കരയിലെ ഗുല്‍മോഹര്‍ ഫ്‌ളാറ്റിലായിരുന്നു. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് മുന്‍ പ്രസിഡന്റായിരുന്നു.

ഭാര്യ:പന്നിക്കോട്ട് കല്യാണി പണിക്കര്‍. മകന്‍: ഡോ.കേശവ്(ഡയറക്ടര്‍ ഐ ടി കമ്പനി,യു കെ), മരുമകള്‍: അനുപമ. സഹോദരങ്ങള്‍: ഗംഗമ്മ(ഒറ്റപ്പാലം), സരസമ്മ(ഹൈദരാബാദ്), രഘുനാഥ പണിക്കര്‍(പാലക്കാട്), വിജയഗോപാലകൃഷ്ണന്‍(എറണാകുളം), പരേതരായ പത്മനാഭപണിക്കര്‍, കോമളവല്ലി അമ്മ, ശാരദാമ്മ, അംബുജാക്ഷിഅമ്മ, ശാന്തമ്മ. ശവസംസ്‌കാരം ഞായറാഴ്ച വൈകീട്ട് ഏഴിന് മാനാരി ശ്ശമാശനത്തില്‍.

 

Latest