Connect with us

National

വെടിനിര്‍ത്തലിന് പിന്നാലെ വീണ്ടും പാക് പ്രകോപനം; ശ്രീനഗറിലെങ്ങും സ്‌ഫോടനമെന്ന് ഒമര്‍ അബ്ദുള്ള

വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

Published

|

Last Updated

ന്യൂഡല്‍ഹി |  വെടിനിര്‍ത്തലിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനമെന്ന് റിപ്പോര്‍ട്ടുകള്‍. ശ്രീനഗറില്‍ സ്‌ഫോടന ശബ്ദം കേട്ടെന്നും വെടിനിര്‍ത്തല്‍ എവിടെയെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. വെടിനിര്‍ത്തലില്ലെന്ന് പറഞ്ഞ അദ്ദേഹം, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയെന്നും അറിയിച്ച് ദൃശ്യങ്ങള്‍ പുറത്ത് വിട്ടു.

ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ വിവിധയിടങ്ങളില്‍ പാകിസ്താന്‍ വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്ലിങ്ങും നടത്തിയതായും വിവരമുമ്ട്. ഉദംപുരില്‍ പാകിസ്താനി ഡ്രോണ്‍ ആക്രമണ ശ്രമം വ്യോമസേന പരാജയപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ചര്‍ച്ചകളുടെ ഭാഗമായി പാകിസ്താനുമായി ശനിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നു.ഇതിന്റെ തുടര്‍ ചര്‍ച്ചകള്‍ രണ്ടു ദിവസത്തിന് ശേഷം നടക്കാനിരിക്കെയാണ് പാകിസ്താന്‍ വീണ്ടും പ്രകോപനം തുടരുന്നത്.

Latest