Connect with us

Kerala

ആറാം ക്ലാസ് വിദ്യാര്‍ഥിയെ ലൈംഗിമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 9 വര്‍ഷം കഠിനതടവും 85000 രൂപ പിഴയും

പിഴ അടക്കാത്തപക്ഷം 4 മാസവും 10 ദിവസവും കഠിന തടവുകൂടി അനുഭവിക്കണമെന്നും കോടതിവിധിയില്‍ പറയുന്നു

Published

|

Last Updated

പത്തനംതിട്ട  | ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 9 വര്‍ഷം കഠിനതടവും 85000 പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി. കോന്നി ഐരവണ്‍ കുമ്മണ്ണൂര്‍ നെടിയകാലാ പുത്തന്‍വീട്ടില്‍ സിദ്ദീഖ് ജമാലുദ്ദീന്‍(54)നെയാണ് കോടതി ശിക്ഷിച്ചത്

കഴിഞ്ഞ വര്‍ഷം മേയ് 22ന് കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി പുറപ്പെടുവിച്ചത്. പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷത്തെ കഠിനതടവും 50000 രൂപ പിഴയും, കടത്തിക്കൊണ്ടുപോകലിന് മൂന്നുവര്‍ഷവും ഇരുപത്തയ്യായിരം രൂപയും, പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം അനുസരിച്ച് ഒരു വര്‍ഷവും 10000 രൂപയും ആണ് കോടതി ശിക്ഷിച്ചത്. പിഴ അടക്കാത്തപക്ഷം 4 മാസവും 10 ദിവസവും കഠിന തടവുകൂടി അനുഭവിക്കണമെന്നും കോടതിവിധിയില്‍ പറയുന്നു.

2023 ഏപ്രില്‍ ഒന്നിനും മേയ് 31 നുമിടയിലുള്ള ദിവസങ്ങളില്‍ കുട്ടിയുടെ അമ്മവീടിന്റെ പരിസരത്തും, പ്രതിയുടെ വീട്ടിലും ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. ലൈംഗിക അതിക്രമം നടത്തുകയും, കുട്ടിയെ വിവസ്ത്രനാക്കി രഹസ്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ എടുക്കുകയും പ്രതി ചെയ്തു. തുടര്‍ന്ന് വിവരങ്ങള്‍ പുറത്തു പറഞ്ഞാല്‍ ഫേസ്ബുക്കില്‍ ഇടുകയോ, മറ്റുള്ളവരെ കാണിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ റോഷന്‍ തോമസ് കോടതിയില്‍ ഹാജരായി. എ എസ് ഐ ഹസീന പ്രോസിക്യൂഷന്‍ നടപടികളില്‍ സഹായിയായി.

 

Latest