Connect with us

Kerala

എസ് എസ് എഫ് വണ്‍ ഡ്രോപ്പ് കാമ്പയിന്‍ ആരംഭിച്ചു

പുതിയ കാലത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് വലിയൊരു സമൂഹം തന്നെ വണ്‍ ഡ്രോപ്പ് കാമ്പയിനിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യയിലെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് എസ് എസ് എഫ് ‘വണ്‍ ഡ്രോപ്- ഫ്യൂച്ചര്‍ ഇന്ത്യ കാമ്പയിന്‍ 2025’ എന്ന പേരില്‍ വിപുലമായ ദൗത്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ”ജീവിതങ്ങള്‍ക്ക് ദിശ നല്‍കുന്നു, രാജ്യത്തെ വളര്‍ത്തുന്നു” എന്ന മുദ്രാവാക്യവുമായി ജൂലൈ 1 മുതല്‍ 30 വരെ ഇന്ത്യയുടനീളം നടക്കുന്ന ഈ കാമ്പയിനില്‍ വിദ്യാഭ്യാസം, ആരോഗ്യജാഗ്രത, ദഅവാ സേവനം, ഗ്രാമവികസനം എന്നിവ കേന്ദ്രകരിച്ചുള്ള സാമൂഹിക സംരംഭങ്ങളാണ് ലക്ഷ്യം വെക്കുന്നത്.

2025 ജൂണ്‍ 26, ഹിജ്‌റ വര്‍ഷം 1447 മുഹറം ഒന്നിനാണ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. കാമ്പയിനിന്റെ ഉദ്ഘാടന ചടങ്ങ് ജൂലൈ ഒന്ന് തിങ്കളാഴ്ച അജ്മീര്‍ ഷെരീഫില്‍ ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി തങ്ങളുടെ സാന്നിദ്ധ്യത്തില്‍ വെച്ച് പ്രൗഢമായി നടന്നു. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഓണ്‍ലൈനായി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് കാമ്പയിനിന്റെ ദിശയും ദൗത്യവും വിശദീകരിച്ചു.

വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങളും മുന്നേറ്റങ്ങളും രാജ്യത്ത് നടക്കുന്നുണ്ടെങ്കിലും അടിസ്ഥാന വിദ്യാഭ്യാസം പോലും നേടാന്‍ സാധിക്കാത്ത ലക്ഷക്കണക്കിന് കുട്ടികള്‍ നിലവിലുണ്ട്. ദാരിദ്ര്യവും പട്ടിണിയും മൂലം വിദ്യാഭ്യാസത്തിനാവശ്യമായ സൗകര്യങ്ങളോ സാഹചര്യങ്ങളോ ലഭിക്കാത്ത ഇത്തരം അനേകം കുട്ടികളെ ആവശ്യമായ സഹായങ്ങള്‍ നല്‍കി വിദ്യാഭ്യാസത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുക എന്നത് കാമ്പയിന്‍ ലക്ഷ്യമിടുന്നു. എസ് എസ് എഫ് ദേശീയ കമ്മിറ്റിക്ക് കീഴില്‍ സ്റ്റഡി സെന്ററുകള്‍, സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററുകള്‍, ട്യൂഷന്‍ ക്ലാസുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി ഒരു വിദ്യാര്‍ത്ഥിയുടെ ഉന്നമനത്തിന് ആവശ്യമായ വ്യത്യസ്ത പദ്ധതികള്‍ കാമ്പയിനിന്റെ ഭാഗമായി രൂപീകരിച്ചിട്ടുണ്ട്. നിലവിലുള്ള സെന്ററുകള്‍ വിപുലീകരിക്കുകയും വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളെ പ്രത്യേകം തെരഞ്ഞെടുത്തു കൊണ്ട് പുതിയവ രൂപീകരിക്കുകയും ചെയ്യും. ദേശീയ കമ്മിറ്റിക്ക് കീഴില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കടക്കം പ്രത്യേകം പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ അടങ്ങുന്ന സംഘമാണ് ഓരോ പ്രദേശങ്ങളിലും പദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കുക. കാമ്പയിന്‍ തുടങ്ങിയ ആദ്യം മണിക്കൂറുകളില്‍ തന്നെ വലിയ ജനപിന്തുണ നേടാന്‍ സാധിച്ചിട്ടുണ്ട്. പുതിയ കാലത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് വലിയൊരു സമൂഹം തന്നെ വണ്‍ ഡ്രോപ്പ് കാമ്പയിനിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ദേശീയ തലത്തില്‍ രൂപീകരിച്ച ‘ടീം ഡ്രോപ് ഡ്രൈവി’ ന്റെ നേതൃത്വത്തില്‍ സംസ്ഥാന, ജില്ലാ, ഡിവിഷന്‍ തലങ്ങളിലായി സമിതികള്‍ രൂപീകരിച്ചു കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിട്ടുള്ളത്. മുഴുവന്‍ ഘടകങ്ങളും, സഹസംഘടനകളും, ക്യാമ്പസ്, ഹൈസെല്‍, ദഅവാ വിഭാഗങ്ങള്‍ എന്നിവയും കാമ്പയിനില്‍ പ്രവര്‍ത്തനാത്മകമായി പങ്കാളികളാകണമെന്ന് ദേശീയ സമിതി ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest