Connect with us

Kerala

ദളിത് യുവതിക്കെതിരായ വ്യാജ മോഷണ പരാതി; വീട്ടുടമക്കും പോലീസുകാര്‍ക്കുമെതിരെ കേസെടുത്തു

വ്യാജ മോഷണ പരാതിയുടെ അടിസ്ഥാനത്തില്‍ 20 മണിക്കൂറോളം പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചെന്നും മാനസികമായി പീഡിപ്പിച്ചു എന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് നടപടി

Published

|

Last Updated

തിരുവനന്തപുരം |  ദളിത് യുവതിക്കെതിരായ വ്യാജ മോഷണ പരാതിയില്‍ കേസെടുത്ത് പോലീസ്. നെടുമങ്ങാട് സ്വദേശി ബിന്ദുവിന്റെ പരാതിയില്‍ വ്യാജ പരാതി നല്‍കിയ വീട്ടുടമ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കേസ്. ബിന്ദു ജോലി ചെയ്തിരുന്ന വീട്ടിലെ ഓമന ഡാനിയേല്‍, മകള്‍ നിഷ, യുവതിയെ കസ്റ്റഡിയില്‍ എടുത്ത എസ് ഐ പ്രസാദ്, എഎസ്ഐ പ്രസന്നന്‍ എന്നിവരെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വ്യാജ മോഷണ പരാതിയുടെ അടിസ്ഥാനത്തില്‍ 20 മണിക്കൂറോളം പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചെന്നും മാനസികമായി പീഡിപ്പിച്ചു എന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് നടപടി. യുവതി ജോലിക്കുനിന്ന വീട്ടില്‍നിന്നു മാല മോഷണംപോയെന്ന പരാതിയിലാണ് ബിന്ദുവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. മേയ് 13ന് വൈകുന്നേരം മൂന്നുമണിക്ക് പേരൂര്‍ക്കട പോലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ച ബിന്ദുവിനെ വിട്ടയച്ചത് 14-ന് ഉച്ചയ്ക്ക് 12 മണിക്കാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

നിരപരാധിയാണെന്നു കരഞ്ഞുപറഞ്ഞിട്ടും പോലീസ് വിട്ടയച്ചില്ലെന്നും രാത്രി വൈകി പനവൂരിലെ വീട്ടിലെത്തിച്ച് മാലയ്ക്കായി പോലീസ് പരിശോധനയും നടത്തിയ ശേഷം തിരിച്ച് വീണ്ടും പേരൂര്‍ക്കട സ്റ്റേഷനിലെത്തിച്ചു. കുടിക്കാന്‍ വെള്ളംപോലും നല്‍കിയില്ലെന്നും ബിന്ദു വെളിപ്പെടുത്തിയിരുന്നു. നഷ്ടപ്പെട്ടെന്ന് പറഞ്ഞ മാല ആ വീട്ടില്‍നിന്നുതന്നെ കണ്ടെത്തിയെന്ന് പരാതിക്കാര്‍ അറിയച്ചതിന് പിന്നാലെയാണ് ബിന്ദുവിനെ പോലീസ് വിട്ടയച്ചത്. തനിക്കു നേരിട്ട അപമാനത്തിലും മാനസികപീഡനത്തിനും നടപടി ആവശ്യപ്പെട്ട് ബിന്ദു മുഖ്യമന്ത്രിക്കും പട്ടികജാതി വകുപ്പ് മന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

 

---- facebook comment plugin here -----

Latest