Connect with us

National

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും; വിവിധ പരിപാടികളില്‍ പങ്കെടുക്കും

നാളെ കണ്ണൂരില്‍ കര്‍ഷകരുമായി ആശയവിനിമയം നടത്തും. തുടര്‍ന്ന് വയനാട്ടില്‍ കോണ്‍ഗ്രസ്സ് നിര്‍മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം നിര്‍വഹിക്കും.

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ട് ഘട്ടങ്ങളിലായി കേരളം സന്ദര്‍ശിക്കും. ആദ്യഘട്ടത്തില്‍ ദ്വിദിന സന്ദര്‍ശനാര്‍ഥം ഇന്ന് രാഹുല്‍ സംസ്ഥാനത്തെത്തും. അടുത്ത ഘട്ടത്തില്‍ മാര്‍ച്ച് ആറ്, ഏഴ് തീയതികളിലായിരിക്കും സന്ദര്‍ശനം. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്.

നാളെ കണ്ണൂരില്‍ കര്‍ഷകരുമായി ആശയവിനിമയം നടത്തും. തുടര്‍ന്ന് വയനാട്ടില്‍ കോണ്‍ഗ്രസ്സ് നിര്‍മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം നിര്‍വഹിക്കും. പിന്നീട് ഘടകകക്ഷി നേതാക്കളുമായുള്ളയി കൂടിക്കാഴ്ച നടത്തും.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപനം നടക്കുന്ന മാര്‍ച്ച് ആറിന് രാഹുല്‍ ഗാന്ധി കൊല്ലത്തെത്തും. ശേഷം ശിവഗിരിമഠത്തിന്റെ പരിപാടിയിലും പങ്കെടുക്കും.