Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള: മൂന്ന് പ്രതികളുടെ റിമാന്‍ഡ് നീട്ടി

കെ എസ് ബൈജു, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധിയാണ് 14 ദിവസത്തേക്ക് കൂടി നീട്ടിയത്.

Published

|

Last Updated

കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്ന് പ്രതികളുടെ റിമാന്‍ഡ് നീട്ടി. കെ എസ് ബൈജു, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധിയാണ് 14 ദിവസത്തേക്ക് കൂടി നീട്ടിയത്. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

പങ്കജ് ഭണ്ഡാരിയെ ഓണ്‍ലൈനായിട്ടും ബൈജുവിനെയും ഗോവര്‍ധനെയും നേരിട്ടുമാണ് കോടതിയില്‍ ഹാജരാക്കിയത്.

ദ്വാരപാലക ശില്‍പ കേസില്‍ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജു നാളെ സ്വാഭാവിക ജാമ്യ ഹരജി സമര്‍പ്പിക്കും. ബൈജുവിന് കട്ടിളപ്പാളി കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക കേസില്‍ കൂടി സ്വാഭാവിക ജാമ്യം ലഭിച്ചാല്‍ കെ എസ് ബൈജുവിന് പുറത്തിറങ്ങാന്‍ സാധിക്കും.