Connect with us

Kerala

പത്തനംതിട്ടയില്‍ രണ്ടു വയസുകാരന്‍ സ്വിമ്മിങ് പൂളില്‍ വീണു മരിച്ചു

. മുറ്റത്തുകളിച്ചു കൊണ്ടിരിക്കവേയാണ് വീടിനോടു ചേര്‍ന്ന സ്വിമ്മിംഗ് പൂളില്‍ വീണത്

Published

|

Last Updated

പത്തനംതിട്ട |  വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടു വയസുകാരന്‍ സ്വിമ്മിങ് പൂളില്‍ വീണു മരിച്ചു. ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ ജോയിയുടെയും ലീനയുടെയും ഇളയ മകന്‍ ജോര്‍ജ് സ്‌കറിയയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. മുറ്റത്തുകളിച്ചു കൊണ്ടിരിക്കവേയാണ് വീടിനോടു ചേര്‍ന്ന സ്വിമ്മിംഗ് പൂളില്‍ വീണത്.

പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രില്‍ 21നാണ് അയര്‍ലണ്ടില്‍ നിന്നും ലിജോ കുടുംബസമേതം നാട്ടില്‍ എത്തിയത്. മരിച്ച ജോര്‍ജ് സക്കറിയയുടെ മാമോദീസ കഴിഞ്ഞ ആറിനായിരുന്നു. ചടങ്ങുകള്‍ കഴിഞ്ഞ് 19ന് തിരികെ അയര്‍ലണ്ടിലേക്ക് പോകാനിരിക്കവേയാണ് ദുരന്തം. സംസ്‌കാരം നാളെ മൂന്നിന് ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍. സഹോദരങ്ങള്‍: ജോണ്‍ സ്‌കറിയ, ഡേവിഡ് സ്‌കറിയ.

Latest