International
വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് എക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്
സംഘര്‍ഷം ലഘൂകരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു

ന്യൂയോര്‍ക്ക് | ഇന്ത്യയും പാകിസ്താനും അടിയന്തര വെടിനിര്‍ത്തലിന് സമ്മതിച്ചതിനെ സ്വാഗതം ചെയ്ത് എക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ‘ഞങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, സംഘര്‍ഷം ലഘൂകരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു’വെന്ന് സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞു.
സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണ ശ്രമമുണ്ടായതിന് ശേഷമാണ് ഇന്ന് വൈകിട്ട് അഞ്ചോടെ ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. യു എസ് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നടന്നുവെന്നാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.
---- facebook comment plugin here -----