Connect with us

Kerala

കേരളത്തിലെത്തിയ ആദ്യ സയ്യിദ്: പുസ്തകം പ്രകാശനം ചെയ്തു

ചരിത്രപഠനത്തില്‍ പുതുതലമുറ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഖലീൽ തങ്ങൾ

Published

|

Last Updated

മലപ്പുറം | ചരിത്ര ഗവേഷകനായ മുജീബ് തങ്ങള്‍  കൊന്നാര് രചിച്ച “വളപട്ടണം സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ ബുഖാരി: കേരളത്തിലെത്തിയ  ആദ്യ സയ്യിദ്” എന്ന ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു. മലപ്പുറം മഅ്ദിന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന പ്രകാശന ചടങ്ങ് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ചരിത്രപഠനത്തില്‍ പുതുതലമുറ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രകാരന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, മലപ്പുറം നഗരസഭാ അധ്യക്ഷന്‍ മുജീബ് കാടേരി, മുനീര്‍ ചാലില്‍ പ്രസംഗിച്ചു. ഗ്രന്ഥകര്‍ത്താവ് മുജീബ് തങ്ങള്‍ കൊന്നാര് മറുപടി പ്രസംഗം നടത്തി. കാലിക്കറ്റ് മുന്‍ വിസിയും പ്രമുഖ ചരിത്രകാരനുമായ ഡോ. കെ കെ എന്‍ കുറുപ്പ് അവതാരിക എഴുതിയ പുസ്തകം  ഉറവ പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിച്ചത്. സ്വാലിഹ് സഖാഫി അന്നശ്ശേരി സ്വാഗതവും രിള് വാന്‍ അബൂബക്കര്‍ അദനി നന്ദിയും പറഞ്ഞു.

Latest