International
ജനങ്ങളുടെ വിശ്വാസമാര്‍ജിച്ച് മുന്നോട്ടുപോകും; ബ്രിട്ടീഷ് പ്രധാന മന്ത്രിയായി ചുമതലയേറ്റ് ഋഷി സുനക്
'സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികള്‍ വേണ്ടിവരും.'

ലണ്ടന്‍ | ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രിയായി ചുമതലയേറ്റു. ബ്രിട്ടനില്‍ പ്രധാന മന്ത്രിയാകുന്ന ഏറ്റവം പ്രായം കുറഞ്ഞയാളാണ് ഋഷി സുനക്. ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചു മുന്നോട്ടുപോകുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികള്‍ വേണ്ടിവരും. കൊവിഡാനന്തര ദുര്‍ഘട സന്ധിയിലാണ് സ്ഥാനമേല്‍ക്കുന്നത്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാന ലക്ഷ്യം.
ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ഋഷി സുനക് ചാള്‍സ് രാജകുമാരനെ കണ്ടു. പ്രധാന മന്ത്രിയായുള്ള ഔദ്യോഗിക സത്യപ്രതിജ്ഞ പിന്നീട് നടക്കും. മന്ത്രിസഭയെ ഇന്ന് തന്നെ തീരുമാനിച്ചേക്കും.
---- facebook comment plugin here -----